കോതമംഗലം : ആലുവ- മൂന്നാർ റോഡ്( കോതമംഗലം ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചു. കോതമംഗലം അരമനപ്പടിയിൽ ആദ്യ കല്ല് സ്ഥാപിച്ചുകൊണ്ട് ആൻറണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. ആലുവ പുളിഞ്ചോട് മുതൽ കോതമംഗലം കോഴിപ്പിള്ളി അരമന ബൈപ്പാസ് ജംഗ്ഷൻ വരെയുള്ള 38 കിലോമീറ്റർ റോഡാണ് നാലുവരിപാതയായി വികസിപ്പിക്കുന്നത്. ആലുവയിലൂടെയും കോതമംഗലത്തിലൂടെയും കടന്ന് പോകുന്ന രണ്ട് ദേശീയ പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.അലൈൻമെന്റ് പ്രകാരമുള്ള കല്ലിടൽ പ്രവർത്തിയ്ക്കാണ് തുടക്കമായത് . എ എം റോഡ് 23 മീറ്റർ വീ തിയാക്കിയാണ് വികസിപ്പിക്കുന്നത്. ആകെ 38.2 8 1 കിലോമീറ്ററാണ് റോഡ്. 107.078 ഏക്കർ സ്ഥലമാണ് റോഡ് വികസനത്തിനായി ഏറ്റെടുക്കുന്നത് . അക്വിസേഷൻ നടപടികൾക്ക് മാത്രമായി 653 കോടി രൂപയാണ് കിഫ്‌ബിയിൽ നിന്നും അനുവദിച്ചിട്ടുള്ളത്. റോഡ് വികസനവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നും എം എൽ എ അഭ്യർത്ഥിച്ചു.ഭൂമിയും വീടക്കമുള്ള മറ്റ് കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങൾക്കും ഉണ്ടാകുന്ന നഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്നും എംഎൽഎ പറഞ്ഞു. ചടങ്ങിൽ നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി എം മജീദ്,പി ജയരാജൻ കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ, സിജി കെ ജെ കെ ആർ എഫ് ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, മുഹ്സിന എം കെ ആർ എഫ് ബി അസിസ്റ്റന്റ് എഞ്ചിനീയർ, ജില്ലാ പഞ്ചായത്ത് അംഗം റഷീദ സലിം, നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ശോഭ വിനയൻ ,ബ്ലോക്ക് മെമ്പർ അനു വിജയനാഥ്,മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,അഡ്വക്കേറ്റ് ജോസ് വർഗീസ്, വ്യാപാരി വ്യവസായി ഏകോപന സമിതി മേഖല പ്രസിഡന്റ് ഇ കെ സേവിയർ,പ്രെസ്സ് ക്ലബ് പ്രസിഡന്റ് സോണി നെല്ലിയാനി, സെക്രട്ടറി ജോഷി അറയ്ക്കൽ, സി പി എസ് ബാലൻ,ഇ വി രാധാകൃഷ്ണൻ, രമ്യ വിനോദ്, എൽദോസ് പോൾ,മൃദുല ജനാർദ്ദനൻ, പി എ സോമൻ, ലത്തീഫ് കുഞ്ചാട്ട് എന്നിവരും സന്നിഹിതരായിരുന്നു.
ആലുവ- മൂന്നാർ റോഡ്( കോതമംഗലം ആലുവ റോഡ്) നാലുവരിപ്പാതയാക്കുന്നതിന്റെ മുന്നോടിയായി അതിർത്തി കല്ലുകൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി.
Comments
0 comment