വിവിധമേഖലയിൽ സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെ കുറിച്ചും വരുംകാല പ്രശ്നങ്ങളെ കുറിച്ചും സമൂഹത്തിന്റെ ചിന്താഗതികൾ നേരിട്ട് അറിയുന്നതിനും ഉപദേശ നിർദ്ദേശങ്ങൾ സ്വീകരിക്കുവാനായിട്ടാണ് മണ്ഡല തല സദസ്സ് .ഡിസംബർ 10നാണ് കോതമംഗലം മണ്ഡലതല നവ കേരള സദസ്സ്. മണ്ഡലതല നവകേരള സദസ്സ് വൻ വിജയമാക്കുന്നതിന് മുന്നോടിയായിട്ടാണ് താലൂക്കിൽ ആദ്യഘട്ട ആലോചനയോഗം ചേർന്നത്. മണ്ഡല സദസ്സ് വിപുലമായി സംഘടിപ്പിക്കുവാൻ മണ്ഡല തലയോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായിട്ടുള്ള സംഘാടകസമിതി യോഗം ഒക്ടോബർ മാസം ഇരുപതാം തീയതി 5 മണിക്ക് കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ച് ചേരുവാൻ തീരുമാനിച്ചു.സംഘാടകസമിതി യോഗം വൻ വിജയമാക്കുന്നതിനും യോഗം തീരുമാനിച്ചു.യോഗത്തിൽ കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,നെല്ലിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,പല്ലാരിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ കെ ദാനി,റഷീദ സലിം,ബ്ലോക്ക് പഞ്ചായത്തംഗം ലിസ്സി ജോസഫ്,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ സിപിഎം ഏരിയ കമ്മിറ്റി സെക്രട്ടറി കെ എ ജോയി, സിപിഎം മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, പി എം ശിവൻ,കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എൻ സി ചെറിയാൻ( കേരള കോൺഗ്രസ് എം ),ജോയ് കെ പൗലോസ്(കേരള കോൺഗ്രസ് ജേക്കബ്),ചന്ദ്രശേഖരൻ(കേരള കോൺഗ്രസ് ഐ ) ,എം എം ജോസഫ്,എൻ സി പി, ടി പി രാമകൃഷ്ണൻ,ആർ എസ് പി, വി എം സുഗതൻ, കേരള എൻജിഒ യൂണിയൻ സെക്രട്ടറി സാബു എം ദേവസ്യ, ജോയിന്റ് കൗൺസിൽ സുരേന്ദ്രൻ ടി കെ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
കോതമംഗലം :മുഖ്യമന്ത്രിയും മന്ത്രി മാരും പങ്കെടുക്കുന്ന മണ്ഡലതല നവ കേരള സദസ്സിന്റെ മുന്നോടിയായി കോതമംഗലത്ത് ആലോചനയോഗം ചേർന്നു.ആന്റണി ജോൺ എം എൽ എയുടെ അധ്യക്ഷയിലാണ് ആലോചന യോഗം ചേർന്നത്.രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയും മന്ത്രി മന്ത്രിസഭാംഗങ്ങളും ഒന്നടങ്കം നേരിട്ടെത്തി ജനങ്ങളുമായി സംവദിക്കുന്നത്
Comments
0 comment