കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പുതിയ മൂന്ന് റേഷൻ കടകൾ കൂടി "കെ-സ്റ്റോറു"കളായി ഉയർത്തി പ്രവർത്തനം ആരംഭിച്ചു.നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി ടൗൺ, മുന്നൂറ്റിപതിനാല് ,കവളങ്ങാട് പഞ്ചായത്തിലെ പെരുമണ്ണൂർ എന്നീ റേഷൻ കടകളാണ് "കെ-സ്റ്റോറു"കളായി ഉയർത്തി പ്രവർത്തനം ആരംഭിച്ചത്
മൂന്ന് കെ- സ്റ്റോറുകളുടെയും ഉദ്‌ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു . കവളങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു,നെല്ലിക്കുഴി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ,പഞ്ചായത്ത് അംഗങ്ങളായ എൻ ബി ജമാൽ,എം വി റെജി , വി സി ചാക്കോ,ലിസ്സി ജോളി , ജില്ലാ സപ്ലൈ ഓഫീസർ സഹീർ ടി , താലൂക്ക് സപ്ലൈ ഓഫീസർ രവികുമാർ കെ സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.10000 രൂപ വരെ ഇടപാട് നടത്താന്‍ കഴിയുന്ന മിനി ബാങ്കിങ് സംവിധാനം, വൈദ്യുതി ബില്‍, വാട്ടര്‍ ബില്‍, എന്നിവ അടക്കമുള്ള യൂട്ടിലിറ്റി പേയ്‌മെന്റുകള്‍, മിതമായ നിരക്കില്‍ അഞ്ച് കിലോഗ്രാം തൂക്കമുള്ള പാചക വാതക കണക്ഷന്‍, ശബരി, മില്‍മ ഉല്‍പ്പന്നങ്ങള്‍ എന്നീ സൗകര്യങ്ങളോട് കൂടിയാണ് കെ- സ്റ്റോറുകൾ പ്രവർത്തനം.മണ്ഡലത്തിൽ കൂടുതൽ റേഷൻ കടകൾ കെ സ്റ്റോർ ആയി ഉയർത്തുമെന്നും എം എൽ എ പറഞ്ഞു.
Comments
0 comment