കോതമംഗലം:കോതമംഗലം നഗരസഭയിലെ രണ്ടു റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. വലിയ പാറ- പാറായിത്തോട്ടം-അമ്പലപ്പറമ്പ് റോഡിന്റെയും , ഗണപതി അമ്പലം റോഡിന്റെയും നിർമ്മാണ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു.
. എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 39 ലക്ഷം രൂപ അനുവദിച്ചതാണ് റോഡുകൾ നിർമ്മിക്കുന്നത് .മുൻസിപ്പൽ ചെയർമാൻ ടോമി അബ്രഹാം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ് സതീഷ്,എഫ് ഐ ടി ചെയർമാൻ ആർ അനിൽകുമാർ,വാർഡ് കൗൺസിലർമാരായ പി ആർ ഉണ്ണികൃഷ്ണൻ, റോസിലി ഷിബു, വിദ്യാപ്രസന്നൻ , വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment