menu
കോതമംഗലം നിയോജക മണ്ഡല തൊഴിൽ മേള എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു
കോതമംഗലം നിയോജക മണ്ഡല തൊഴിൽ മേള എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു
1
218
views
കോതമംഗലം നിയോജക മണ്ഡല തൊഴിൽ മേള എംബിറ്റ്‌സ് കോളേജിൽ സംഘടിപ്പിച്ചു. കേരള സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ച് എംബിറ്റ്‌സ് കോളേജിൻ്റേ സഹകരണത്തോടെയാണ്

തൊഴിൽമേള സംഘടിപ്പിച്ചത്.

മേളയുടെ ഉത്‌ഘാടനം കോതമംഗലം എം.എൽ.എ. ആന്റണി ജോൺ നിർവഹിച്ചു. മേഖല എംപ്ലയ്മെൻ്റ് ഡെപ്യൂട്ടി ഡയറക്ടർ അബ്ദുറഹിമാൻ കുട്ടി കെ അധ്യക്ഷൻ ആയിരുന്നു.

അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുന്നതിന് വേണ്ടിയാണ് "ഉദ്യോഗ്-23" എന്ന പേരിൽ കോതമംഗലം നിയോജക മണ്ഡല സംഘടിപ്പിച്ചത്.  

എഞ്ചിനീയറിംഗ്, ടെക്നോളജി, ഐ.ടി., ആരോഗ്യം, ടൂറിസം, കോമേഴ്‌സ് ആൻഡ് ബിസിനസ്, ഓട്ടോമൊബൈൽ, വിദ്യാഭ്യാസം, മീഡിയ ആൻഡ് അഡ്വെർടൈസിങ് , സെയിൽസ് ആൻഡ് മാർക്കറ്റിംഗ്, ബാങ്കിങ് തുടങ്ങിയ വിവിധ സെക്ടറുകളിലെ മുപ്പതിലധികം കമ്പനികൾ മേളയിൽ പങ്കെടുത്തു. രണ്ടായിരത്തിൽ അധികം പേർ മേളയിൽ പങ്കെടുത്തു.

ഉത്ഘാടന ചടങ്ങിൽ ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ ഡി എസ് ഉണ്ണികൃഷ്ണൻ വിഷയാവതരണം നടത്തി. മാർ തോമാ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എംബിറ്റ്‌സ് എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ പി സോജൻ ലാൽ,  പോളിടെക്നിക് കോളജ് പ്രിൻസിപ്പൽ പ്രഫ. പോൾസൺ പീറ്റർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷിജു രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ ചുണ്ടാട്ട് സ്വാഗതവും, ജനറൽ കൺവീനർ സനോജ് കെ എസ് നന്ദിയും പറഞ്ഞു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations