ഉപജില്ലയിലെ 98 സ്കൂളുകളിൽ നിന്നായി 1500 ലേറെ കായിക താരങ്ങളാണ് നാലു ദിവസ കാലത്തെ മത്സരങ്ങളിൽ പങ്കെടുക്കുന്നത്. കായികമേളയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് വിവിധ സ്കൂളുകളിലെ ടീമുകൾ വർണാഭമായ മാർച്ച് പാസ്റ്റും സംഘടിപ്പിച്ചിരുന്നു. കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ചു. എസ് ജി എച്ച് എസ് എസ് മാനേജർ വികാരി റവ. ഡോക്ടർ തോമസ് ചെറു പറമ്പിൽ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ്,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ആരോഗ്യകാര്യ ചെയർമാൻ കെ വി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രമ്യ വിനോദ്,പൊതുമരാമത്ത് ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, പ്രതിപക്ഷ നേതാവ് എ ജി ജോർജ്, വാർഡ് കൗൺസിലർ റിൻസ് റോയ്, മാർത്തോമാ ചെറിയപള്ളി വികാരി റവ. ഫാദർ ജോസ് പരത്തുവയലിൽ,കോതമംഗലം എ ഇ ഒ മനോസ്ന്തി കെ, കോതമംഗലം ബി പി സി സജീവ് കെ ബി, കോതമംഗലം എസ് ജി എച്ച് എസ് എസ് സോജൻ മാത്യു, എച്ച് എം ഫോറം സെക്രട്ടറി റാണി മരിയ, പ്രൈമറി എച്ച് എം ഫോറം സെക്രട്ടറി വിൻസെന്റ്,കോതമംഗലം എം ബി എച്ച് എസ് എസ് പിടിഎ പ്രസിഡന്റ് സജിയ പോൾ,നാഷണൽ പാർട്ടിസിപ്പന്റ് മാസ്റ്റർ ആരോമൽ പി ആർ,കുമാരി നിത്യ സി ആർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കോതമംഗലം എസ് ജി എച്ച് എസ് എസ് പ്രിൻസിപ്പൽ ബിജു ജോസഫ് സ്വാഗതവും എസ് ഡി എസ് ജി എ ജോയിന്റ് സെക്രട്ടറി സിബി മാത്യു നന്ദിയും രേഖപ്പെടുത്തി.
കോതമംഗലം : പതിമൂന്നാമത് സബ് ജില്ലാ സ്കൂൾ കായികമേള എം എ കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ചു. മേളയുടെ ഉദ്ഘാടനം ആൻറണി ജോൺ എം എൽ എ നിർവഹിച്ച.
Comments
0 comment