ഈ തുക ഉപയോഗിച്ചുള്ള 90% സിവിൽ വർക്കുകൾ പൂർത്തീയായിരുന്നു . അവശേഷിക്കുന്ന സിവിൽ വർക്കുകൾക്കും ഡയാലിസിസ് യൂണിറ്റിലേക്ക് ആവശ്യമായ ലിഫ്റ്റും അനുബന്ധ സൗകര്യങ്ങളും സ്ഥാപിക്കുന്നതിന് വേണ്ടി കൂടുതൽ ഫണ്ട് ആവശ്യമായി വന്നതിനെ തുടർന്ന് എം എൽ എ ഫണ്ടിൽനിന്നും രണ്ടുകോടി രൂപ വീണ്ടും അനുവദിച്ചിരുന്നു. എന്നാൽ എംഎൽഎ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡങ്ങളും നിബന്ധനകളും പ്രകാരം ലിഫ്റ്റും മറ്റ് അനുബന്ധ ഉപകരണങ്ങൾ സ്ഥാപിക്കുന്നതിനും, ജനറേറ്റർ,എയർകണ്ടീഷണർ യു പി എസ് എന്നിവ സ്ഥാപിക്കുന്നതിനും, അധിക ഇലക്ട്രിഫിക്കേഷൻ ജോലികൾ നിർവഹിക്കുന്നതിനും സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിക്കാൻ പ്രത്യേക അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എം എൽ എ സർക്കാരിന് കത്ത് നൽകിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് അവശേഷിക്കുന്ന പ്രവർത്തികൾ പൂർത്തീകരിക്കാൻ എം എൽ എ ഫണ്ട് വിനിയോഗിക്കുന്നതിന് പ്രത്യേക അനുമതി നൽകി സർക്കാർ ഇപ്പോൾ ഉത്തരവായിട്ടുള്ളത് .ടെൻഡർ നടപടികൾ പൂർത്തീകരിച്ച് അവശേഷിക്കുന്ന നിർമ്മാണ പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ അറിയിച്ചു .
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് സെന്ററിന്റെ നിർമ്മാണ പൂർത്തീകരണത്തിന് സർക്കാർ പ്രത്യേക അനുമതി നൽകി ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു .നേരത്തെ ഡയാലിസിസ് കം ക്യാഷ്വാലിറ്റി ബ്ലോക്കിന്റെ നിർമ്മാണത്തിനായി 2.5 കോടി രൂപ എം എൽ എ ഫണ്ടിൽ നിന്നും അനുവദിച്ചിരുന്നു.
Comments
0 comment