കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്
പ്രസിഡന്റ് പി എ എം ബഷീർ, പല്ലാരിമംഗലം പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മത്, പീസ് വാലി ചെയർമാൻ പി എം അബൂബക്കർ തുടങ്ങിയവർ പങ്കെടുക്കും.
കഴിഞ്ഞ കുറെ വർഷങ്ങളായി കിടപ്പു രോഗികൾക്കായി വീടുകളിൽ എത്തി പരിചരണവും മരുന്ന്കളും ഭക്ഷ്യ വസ്തുക്കളും നൽകി വരുകയാണ് അടിവാട് തണൽ.
തണൽ പാലിയേറ്റീവ് കെയർ യൂണിറ്റ് ആധുനിക സൗകര്യങ്ങളോടെ
അയ്യായിരം ചതുശ്ര അടി വിസ്തീർണ്ണത്തിൽ രണ്ട് നിലകളിലായി പൂർത്തിയായ മന്ദിരമാണ് നാളെ ഉത്ഘാടനം ചെയ്യപെടുന്നത്. പാലിയേറ്റീവ് കിടപ്പ് രോഗികൾക്കായി രോഗി സൗഹൃദ കട്ടിലുകൾ , ബെഡുകൾ, എയർ ബെഡുകൾ, വീൽ ചെയറുകൾ , വാക്കറുകൾ, ഓക്സിജൻ സിലണ്ടർ, കോൺസന്റേറ്ററുകൾ തുടങ്ങി സൗകര്യങ്ങൾ ഇവിടെ ലഭിക്കും. സേവന
തൽപരരായ ഡോക്ടർമാർ , നേഴ്സുമാർ, പാരാമെഡിക്കൽ രംഗത്തുള്ളവർ വാളന്റിയർ മാർ തുടങ്ങിയവർ സൗജന്യ സേവനത്തിനായി അടിവാട് തണൽ പാലിയേറ്റീവിൽ പ്രവർത്തിക്കുന്നുണ്ട്.
എറണാകുളം - ഇടുക്കി ജില്ലാ അതിർത്തി മേഖലയിൽ ഇത്തരം സംവിധാനങ്ങൾ വേറെ ഇല്ലാത്ത സാഹചര്യത്തിലാണ് പാലിയേറ്റീവ് കിടപ്പു രോഗികൾക്ക് വേണ്ടി ഇത്ര വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള തെന്ന് ഭാരവാഹികളായ രക്ഷാധികാരി ഇ എച്ച് അബ്ദുൽകെരിം, പ്രസിഡന്റ് മൈതീൻ കുട്ടി പഴമ്പിള്ളി, കോഡിനേറ്റർ ഇ എച്ച് ഉമ്മർ , സെക്രട്ടറി എം എ പരീത് തുടങ്ങിയവർ പറഞ്ഞു.
Comments
0 comment