.ഉപജില്ലാ വിദ്യഭ്യാസ ഓഫീസർ മനോശാന്തി കെ ആമുഖ പ്രഭാഷണം നടത്തി.വികാരി റവ. ഫാ.നിയോൺ പൗലോസ് അനുഗ്രഹ പ്രഭാഷണവും ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം കലോത്സവ സന്ദേശവും നൽകി.സ്ക്കൂൾ മാനേജർ ബേസിൽ വർഗീസ് ലോഗോയുടെ സമ്മാനദാനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ലിസ്സി ജോസഫ്, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ടി കെ കുമാരി, വിൽസൺ കെ ജോൺ, വാർഡ് മെമ്പർ ലത ഷാജി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ലാലി ജോയി, സിജി ആൻറണി,അരുൺ കെ കെ,മേരി പീറ്റർ, ബിപിസി ഇൻ ചാർജ് എൽദോ പോൾ, ഹൈസ്കൂൾ എച്ച് എം ഫോറം സെക്രട്ടറി സിസ്റ്റർ റിനി മരിയ, വൈ എം സി എ പ്രസിഡൻ്റ് ബിനോയി മഞ്ഞുമ്മേക്കുടിയിൽ, പി ടി എ പ്രസിഡൻറ് രഞ്ജി ജേക്കബ്, എം പി ടി എ ചെയർപേഴ്സൺ സന്ധ്യ ലാലു എന്നിവർ ആശംസകൾ അർപ്പിച്ചു. ഹെഡ്മാസ്റ്റർ ബിജു വർഗീസ് സ്വാഗതവും റിസപ്ഷൻ കമ്മിറ്റി കൺവീനർ ജോസ് മാനുവൽ നന്ദിയും പറഞ്ഞു. കോതമംഗലം ഉപജില്ലയിലെ സംഗീത അധ്യാപകരുടെ സ്വാഗത ഗാനം വേറിട്ട അനുഭവമായി.
കോതമംഗലം : 34 - മത് കോതമംഗലം ഉപജില്ലാ സ്കൂൾ കലോത്സവം പിണ്ടിമന ടി വി ജെ എം ഹൈസ്ക്കൂളിൽ വർണ്ണാഭമായ ബാൻറ് മേളത്തോടെ ആരംഭിച്ചു.പിണ്ടിമന ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി സാജുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ആൻറണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.
Comments
0 comment