ശാസ്ത്ര മേളയ്ക്ക്
തുടക്കമായി.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന ശാസ്ത്രമേളയുടെ
ഉൽഘാടനം ആന്റണി ജോൺ എം.എൽ.എ.
നിർവ്വഹിച്ചു.
ശാസ്ത്രാ ൽസവം 2023 " എന്ന പേരിലുള്ള മേളയുടെ ലോഗോ
ഡിജിറ്റൽ സ്ക്രീനിൽ
എം.എൽ.എ. പ്രകാശനം ചെയ്തു.
ഹയർസെക്കൻഡി വിഭാഗത്തിലെ
NSS യൂണിറ്റ് സ്ഥാപിച്ച ഭരണഘടനയുടെ ആമുഖവാക്യത്തിന്റെ
അനാഛാദനവും എം.എൽ. എ.
നിർവഹിച്ചു.
നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെംബർ റഷീദ സലീം മുഖ്യ പ്രഭാഷണം നടത്തി.
സ്കൂൾ ഹെഡ് മിസ്ട്രസ്
ടി.എൻ. സിന്ധു
സ്വാഗതമാശംസിച്ചു.
കോതമംഗലം എ.ഇ.ഒ.
മനോശാന്തി കെ. ,
സീനിയർ സൂപ്രണ്ട്
ഷാജി ചാക്കോ,
ഹയർ സെക്കൻഡറി പ്രിൻസിപ്പൽ
നയനദാസ്,
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ വിനയൻ, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ
എൻ.ബി. ജമാൽ, വാർഡ് മെംബർ
വൃന്ദ മനോജ്,
സ്കൂൾ പി.ടി.എ. പ്രസിഡന്റ്
പി.എ. ഷാഹുൽ,
വൈസ് പ്രസിഡന്റ് സി.പി. ലെനിൻ, മദേഴ്സ് പി.ടി.എ. പ്രസിഡന്റ്
റംല ഇബ്രാഹീം,എന്നീവർ സംസാരിച്ചു
18 ന് ബുധനാഴ്ച
രാവിലെ മുതൽ വൈകിട്ട് വരെ ഗണിത ശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകൾ നടക്കും.
ഒക്ടോബർ 19 ന് വ്യാഴാഴ്ച രാവിലെ മുതൽ വൈകിട്ട് വരെ
ശാസ്ത്രമേളയും സാമൂഹ്യ ശാസ്ത്ര മേളയും നടക്കും.
4 മണിക്ക്
സമാപന സമ്മേളനം നടക്കും.
3 ദിവസങ്ങളിലായി
നടക്കുന്ന മേളയിൽ
കോതമംഗലം ഉപജില്ലയിൽ നിന്നുള്ള
നൂറിലേറെ സ്കൂളുകളിൽ നിന്നും നാലായിരത്തോളം
വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ശാസ്ത്രോൽസവത്തിന്റെ സുഗമമായ നടത്തിപ്പിന്
എല്ലാക്രമീകരണവും ഒ രുക്കിയിട്ടുണ്ടെന്ന്
സംഘാടകർ അറിയിച്ചു.
Comments
0 comment