menu
കോതമംഗലത്തെ ഹോട്ടൽ റെയ്ഡ്: ഗൂഢാലോചന ആരോപണം ശക്തമാകുന്നു
കോതമംഗലത്തെ ഹോട്ടൽ റെയ്ഡ്: ഗൂഢാലോചന ആരോപണം ശക്തമാകുന്നു
0
663
views
കോതമംഗലം: നഗരത്തിലെ ചില ഹോട്ടലുകളിൽ കഴിഞ്ഞ മാസം നടന്ന ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ റെയ്ഡ് ഗൂഢാലോചനയുടെ ഭാഗമാണെന്ന ആരോപണം ശക്തമാകുന്നു. ഒരു പ്രമുഖ ഹോട്ടലിനെ ലക്ഷ്യം വച്ച് ആയിരുന്നു റെയ്ഡ് എന്നതിന് കൂടുതൽ തെളിവുകൾ പുറത്തു വന്നുകൊണ്ടിരിക്കുകയാണ്

.  ഒഴിവാക്കുന്നതിന് വച്ചിരുന്ന  മല്ലി, മുളക്, പയർ തുടങ്ങിയ പലചരക്ക് സാമഗ്രികളുടെ   ഒഴിഞ്ഞ പ്ലാസ്റ്റിക് കവറുകൾ  കുത്തിനിറച്ച  ചാക്കും തിരിച്ചുകൊടുക്കാൻ മാറ്റിവെച്ചിരുന്ന ബിസ്‌ക്കറ്റുകളും റെയ്ഡ് നടത്തി പിടിച്ചുകൊണ്ടു പോയ ശേഷം  ആ കടയുടെ പേരിൽ പുറമേ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണസാധനങ്ങളും ചോറും ചിക്കൻ അവശിഷ്ടങ്ങളും കൂടി പൊതുജനത്തിനും മാധ്യമങ്ങൾക്കും മുന്നിൽ പ്രദർശിപ്പിച്ചതാണ് വിവാദമാകുന്നത്.  ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തതായി മഹസറിൽ രേഖപ്പെടുത്തിയതിലും പ്ലാസ്റ്റിക് ചാക്ക് മാത്രമാണ്.

റെയ്ഡിന് മുന്നേ തന്നെ കേരളത്തിലെ പ്രമുഖ ചാനലുകളെ വിളിച്ചുവരുത്തി തയ്യാറാക്കി നിർത്തിയതും വാർത്ത ലൈവ് ആയി പുറത്തുവന്നതും ഗൂഢാലോചന തെളിയിക്കുന്നതായി ആരോപണമുണ്ട്. ഒരു പ്രമുഖ നേതാവിന് സംഭാവന നൽകാത്തതിന്റെ വൈരാഗ്യവും റെയ്ഡിന് പിന്നിൽ ഉണ്ടെന്നും ആരോപണമുണ്ട്.

 ഹരിതസേന കളക്ട് ചെയ്യേണ്ട  കാലി കവറുകളുടെ ചാക്ക് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ വന്നു പിടിച്ചെടുത്ത നടപടി നിയമവിരുദ്ധമായിരുന്നെന്ന് അധികൃതർ തന്നെ പിന്നീട് സമ്മതിച്ചിരുന്നു. എന്നാൽ, ഇതേക്കുറിച്ചുള്ള പരാതിയിൽ പോലീസ് ഇതുവരെ കേസെടുക്കാൻ തയ്യാറായിട്ടില്ല.

ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും ഹോട്ടൽ വ്യവസായത്തെ രക്ഷിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി സംഘടനകളും അടക്കം നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations