.കത്ത് കുമിത്ത ഇനത്തിൽ 500 ലധികം മത്സരാർത്ഥികൾ വിവിധ വിഭാഗത്തിൽ പെൺകുട്ടികളും ആൺകുട്ടികളും അടക്കം പങ്കെടുത്തു. ഒളിമ്പിക്സിലേക്ക് സെലക്ഷൻ കിട്ടുന്നതിനായിട്ടുള്ള അടിസ്ഥാനമായ മത്സരമാണ് എറണാകുളം ഡിസ്ട്രിക്ട് സ്പോർട്സ് കരാത്തെ അസോസിയേഷൻ നടത്തുന്നത്. വേൾഡ് കരാട്ടെ ഫെഡറേഷൻ അംഗീകാരമുള്ള കരാട്ടെ ഇന്ത്യൻ ഓർഗനൈസേഷന്റെ അഫിലിയേഷൻ ഉള്ള ഡിസ്ട്രിക്ട് കമ്മിറ്റി ആണ് എറണാകുളം ഡിസ്ട്രിക്ട് സ്പോർട്സ് കരാട്ടെ അസോസിയേഷൻ.ചടങ്ങിൽ ഇ ഡി എസ് കെ എ പ്രസിഡന്റ് ഷിഹാൻ സാബു ജോൺ,കേരള കരാട്ടെ അസോസിയേഷൻ പ്രസിഡന്റ് ഹാൻഷി പി റാംദായൽ,ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി,ഇ ഡി എസ് കെ എ ജനറൽ സെക്രട്ടറി ഹാൻഷി എസ് അരവിന്ദാക്ഷൻ, കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച് വികാരി റവ. ഫാദർ റോബിൻ പടിഞ്ഞാറേകൂട്ട്, 8- ത് റാങ്ക് ബ്ലാക്ക് ബെൽറ്റ് നേടിയതും റിട്ടയേർഡ് ഡി വൈ എസ് പി യുമായ ഹാൻഷി മാത്യു പോൾ, ഗ്രാമപഞ്ചായത്ത് മെമ്പർ നിധിൻ മോഹനൻ,ഇ ഡി എസ് കെ എ ട്രഷറർ ഷിഹാൻ രഞ്ജിത്ത് ജോസ്,ആർ സി ചെയർമാനും ഇ ഡി എസ് കെ എ എക്സിക്യൂട്ടീവ് അംഗവുമായ ഷിഹാൻ സാജു പോൾ എന്നിവർ സംബന്ധിച്ചു. ഇ ഡി എസ് കെ എ ജനറൽ കൺവീനറും ജോയന്റ് സെക്രട്ടറിയുമായ ക്യോഷി ജോർജ് പി എസ് സ്വാഗതവും ഇ ഡി എസ് കെ സെക്രട്ടറി സെൻസെയ് സുനിൽ കെ. വി നന്ദിയും രേഖപ്പെടുത്തി.
കോതമംഗലം:എറണാകുളം ജില്ലാ സ്പോർട്സ് കരാട്ടെ അസോസിയേഷൻ സംഘടിപ്പിച്ച കരാട്ടെ ജില്ലാ ചാമ്പ്യൻഷിപ്പ് കോട്ടപ്പടി സെന്റ് സെബാസ്റ്റ്യൻ ചർച്ച ലൈഫ് സെന്റർ ഓഡിറ്റോറിയത്തിൽ വച്ച് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു.
Comments
0 comment