.നഗരംചുറ്റി പ്രദക്ഷിണം കോതമംഗലം കത്തോലിക്ക രൂപതയുടെ ആസ്ഥാന ദേവാലയമായ സെന്റ് ജോർജ് കത്തീഡ്രലിൽ കൂടി കടന്നുപോയതും ചെറിയപള്ളിയിലെ വൈദികരും വിശ്വാസികളും പള്ളിയിൽ കയറി പ്രാർഥിച്ചതും ചരിത്രമായി മാറി.തിരുനാൾ കൊടിയേറ്റിന് മുമ്പായി നടന്ന തിരുവനന്തപുരം,തലശേരി,വെള്ളത്തൂവൽ,അള്ളാകോവിൽ,എളകുളം എന്നിവിടങ്ങളിൽ നിന്നുള്ള പ്രചരണ ജാഥകളും പുതുമയായി.സർവമത സമ്മേളനം,മർത്തമറിയം വനിതസമാജം ദേശീയ സെമിനാർ എന്നിവയെല്ലാം കന്നി 20 പെരുന്നാളിനെ ലോക ശ്രദ്ധയിലെത്തിച്ച പ്രമുഖ പരിപാടികളായിരുന്നു.തിങ്കളാഴ്ച നടന്ന തീർഥാടക സംഗമത്തിന്റെ ഉദ്ഘാടനം വേൾഡ് ക്രിസ്ത്യൻ കൗൺസിൽ ജനറൽ സെക്രട്ടറി റവ.ഡോ.ജെറി പിളെള ഉദ്ഘാടനം ചെയ്തതോടെ പെരുന്നാൾ അന്തർദേശീയ ചരിത്രത്തിലും ഇടം നേടി.ഇദംപ്രഥമമായി നടന്ന എക്‌സ്‌പോ കാണാനും ധാരാളം വിശ്വാസികളെത്തി.ഇന്നലെ രാവിലെ 7.30 ന് നടന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ മുഖ്യകാർമികത്വം വഹിച്ചു.മെത്രാപ്പോലീത്തമാരായ ഡോ.ഗീവർഗീസ് മാർ കൂറിലോസ്,മാത്യൂസ് മാർ അന്തിമോസ്,റമ്പാൻമാരായ മിഖായേൽ(സെമിനാരി),ബേസിൽ(മഞ്ഞനിക്കര),ഗബ്രിയേൽ(കൊയ്‌നോനിയ)എന്നിവർ സഹകാർമികരായി.10 ന് നാല് കരിവീരന്മാരാണ് പരിശുദ്ധ യൽദോ ബാവയുടെ കബർ വണങ്ങാനെത്തിയത്.കരിമണ്ണൂർ ഉണ്ണി,വേണാട്ടുമറ്റം ഗോപാലൻകുട്ടി,പോളക്കുളം വിഷ്ണു,തോട്ടക്കാട്ട് കണ്ണൻ എന്നിവരാണ് കബർ വണങ്ങിയത്.വികാരി ഫാ.ജോസ് പരത്തുവയലിൽ ആനകൾക്ക് പഴവും ശർക്കരയും നൽകി.ആനകളുടെ കബർ വണക്കം കാണാനും ധാരാളം വിശ്വാസികളെത്തിയിരുന്നു.കരിവീരന്മാർ മടങ്ങിയതോടെ പാച്ചോർ നേർച്ച നടന്നു.കലവറ നിറയ്ക്കലിനായി ലഭിച്ച ഭക്ഷ്യ വസ്തുക്കളുടെയും മറ്റ് നേർച്ച വസ്തുക്കളുടെയും ലേലത്തിൽ ഭക്തർ ആവേശപൂർവം പങ്കെടുത്തു.അഭൂതപൂർവമായ ജനത്തിരക്ക് അനുഭവപ്പെട്ട ഇന്നലെയും തെളിഞ്ഞ കാലാവസ്ഥ ലഭിച്ചു.തിരക്ക് കണക്കിലെടുത്ത് പള്ളിയിലെ ദീപാലങ്കാരങ്ങൽ 8 വരെ തുടരുമെന്ന് ട്രസ്റ്റിമാരായ അഡ്വ.സി.ഐ.ബേബി,ബിനോയി മണ്ണഞ്ചേരി എന്നിവർ അറിയിച്ചു.എക്‌സ്‌പോ 23 ഇന്ന് സമാപിക്കും.വൈകിട്ട് 4 ന് വികാരി ഫാ.ജോസ് പരത്തുവയലിൽ കൊടിയിറക്കിയതോടുകൂടി പത്തുനാളിലെ വിശ്വാസാഘോഷം സമാപിച്ചു.കൊടിയിറക്കിലിന് ആന്റണി ജോൺ എം.എൽ.എ.,പള്ളി സഹവികാരിമാരായ ഫാ.ജോസ് തച്ചയത്തുകുടി,ഫാ. ബേസിൽ ഇട്ടിയാനിക്കൽ,ഫാ.ഏലിയാസ് പൂമറ്റം,ഫാ.ബിജോ കാവാട്ട്,പള്ളി ട്രസ്റ്റിമാരായ അഡ്വ.സി. ഐ.ബേബി ചുണ്ടാട്ട്,ബിനോയ് മണ്ണഞ്ചേരി,മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. വൈകിട്ട് നടന്ന സന്ധ്യാനമസ്‌കാരത്തിൽ മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിച്ചു.
കോതമംഗലം: പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവയുടെ 338 -ാം ഓർമപ്പെരുന്നാളിന് ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കൊടിയിറങ്ങി.ഇത്തവണ പെരുന്നാളിന്റെ ഭാഗമായവയിലേറെയും ചരിത്രത്തിന്റെ കൂടി ഭാഗമായി മാറുന്നു എന്ന പ്രത്യേകതയുമുണ്ട്.
Comments
0 comment