മുവാറ്റുപുഴ: വാഴപ്പിള്ളി ഗവൺമെൻറ് ജെ.ബി സ്കൂളിൽ കരനെൽകൄഷി വിളവെടുപ്പ് മൂവാറ്റുപുഴ കൃഷി ഓഫീസർ ശ്രീ.സൈനുദ്ദീൻ ഉദ്ഘാടനം ചെയ്തു.
. കുട്ടികൾക്ക് നെൽകൃഷിയെ കുറിച്ചുള്ള പ്രാധാന്യം അതിന്റെ രീതിയും മനസ്സിലാക്കുക എന്നുള്ള ലക്ഷ്യത്തോടു കൂടി പിടിഎ അംഗമായ ശ്രീ സജേഷ് മധുസൂദനന്റെ നേതൃത്വത്തിൽ പിടിഎ അംഗങ്ങളും അധ്യാപകരും കുട്ടികളും ഒത്തുചേർന്ന് ആരംഭിച്ച കരനെൽകൃഷിയാണ് നാലുമാസത്തിനുശേഷം വിളവെടുപ്പ് നടത്തിയത്. യോഗത്തിൽ പിടിഎ പ്രസിഡണ്ട് ശ്രീ.രാകേഷ് ആർ അധ്യക്ഷനായ യോഗത്തിൽ പ്രധാനാധ്യാപിക ശ്രീമതി അല്ലി ടി.കെ സ്വാഗതമാശംസിച്ചു. കുട്ടികളുടെ കൊയ്ത്തു പാട്ടും ഇതോടനുബന്ധിച്ച് ഉണ്ടായിരുന്നു. പിടിഎ, എംപിടിഎ അംഗങ്ങളും നാട്ടുകാരും ചേർന്നാണ് നെൽകൃഷി വിളവെടുപ്പ് നടത്തിയത്.
Comments
0 comment