മൂവാറ്റുപുഴ: കടാതി വെള്ളാട്ട് ശ്രീ പോർക്കലി ഭദ്രകാളി ശാസ്താ ക്ഷേത്രം ട്രസ്റ്റ് നിർമ്മിച്ച ശ്രീഭദ്ര അന്നദാനമണ്ഡപ സമർപ്പണം നടന്നു. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻ്റ് കെ.സി.സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുലിയന്നൂർ ശശി നമ്പൂതിരി അന്നദാന മണ്ഡപ സമർപ്പണം നിർവ്വഹിച്ചു. വാസ്തു ശാസ്ത്ര വിദഗ്ദ്ധൻ കാണിപ്പയ്യൂർ ശ്രീഹരീതൻ തിരുമേനി മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ ചെയർമാൻ പി.പിഎൽദോസ് ,കൗൺസിലർമാരായ കെ.ജി അനിൽകുമാർ, ബിന്ദു സുരേഷ്, അമൽ ബാബു, ആശാ അനിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി അഡ്വ: പി.പ്രേംചന്ദ് സ്വാഗതവും ട്രസ്റ്റ് വൈസ് പ്രസിഡൻറ് ബാജി .എൻ നന്ദിയും പറഞ്ഞു.
അന്നദാന മണ്ഡപ നിർമ്മാണവുമായി ബന്ധപ്പെട്ട വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.മൂവാറ്റുപുഴയിലെ വിവിധ ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും പരിപാടിയിൽ സംബന്ധിച്ചു.
സമർപ്പണാനന്തരം പരിപാടിയിൽ പങ്കെടുത്ത ഏവർക്കും ശ്രീഭദ്ര അന്നദാന മണ്ഡപത്തിൽ ഭക്ഷണവും വിതരണം ചെയ്തു.
Comments
0 comment