
നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞിയിൽ മുണ്ടക്കൻപടി കുടിവെള്ള പദ്ധതിയുടെ നിർമ്മാണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് PAM ബഷീർ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാർഷീക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ മുടക്കിലാണ് കുറ്റില ഞിയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്.
150 കുടുംബങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. ഈ മേഖലയിലെ കുടിവെള്ളത്തിന് വളരെ പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്ക് ആശ്വാസ മായിരിക്കുകയാണ് ഈ കുടിവെള്ള പദ്ധതി. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് P.M. മജീദ് അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആനിസ് ഫ്രാൻസിസ്,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ജോമി തെക്കേക്കര, സാലി ഐപ്,ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, ഗ്രാമ പഞ്ചായത്ത് അംഗം നാസർ വട്ടേകാടൻ ,നേതാക്കന്മാരായ സലിം പേപ്പതി , ഷിഹാബ് ഓലിപാറ,അൻസാർ ഓലിപാറ,മൊയ്തു മുണ്ടക്കൽ,അനിൽ രാമൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.
Comments
0 comment