സർക്കാർ സബ്സിഡിയോടെ 10 ഇനങ്ങൾ അടങ്ങിയ പലചരക്ക് സാധന ങ്ങൾ 300/- നിരക്കിലും, 5 കിലോ അരി 100 രൂപയ്ക്കും , ബാങ്ക് സബ്സിഡിയോടെ 10 കിലോ നാടൻ മട്ട അരി കിലോ 35 രൂപ നിരക്കിലും, പച്ചരി, പഞ്ചസാര മറയൂർ ശർക്കര, പപ്പടം ,പാലട മിക്സ് , എന്നിവ കൂടാതെ നാടൻ ഏത്തക്കുല , പച്ചക്കറികൾ, ശർക്കര വരട്ടി , ഉപ്പേരി , പായസം, കൈത്തറി വസ്ത്രങ്ങൾ, മൺപാത്രങ്ങൾ, എന്നിവയും ഓണ ചന്തയിൽ നിന്ന് ലഭ്യമാണ്. ബാങ്ക് പ്രസിഡന്റ് അഡ്വ വി.എം ബിജുകുമാർ അദ്ധ്യക്ഷനായ യോഗത്തിൽ ഭരണ സമിതിയംഗം കെ കെ വർഗീസ് സ്വാഗതം പറഞ്ഞു. മുനി. കൗൺസിലർമാരായ പി.ആർ ഉണ്ണികൃഷ്ണൻ, റോസിലി ഷിബു ,വിദ്യ പ്രസന്നൻ , ഭാനുമതി രാജു , ഭരണ സമതിയംഗങ്ങളായ ജോസ് പുല്ലൻ, ഷാജി ഹരി, പി.എ. ഗണേഷ് കുമാർ , അഗ്രോ ഫാർമേഴ്സ് പ്രോസസിംഗ് എം.ഡി. സാബു വർഗീസ്,എന്നിവർ സംബന്ധിച്ചു. ശനി, ഞായർ ദിവസങ്ങളിൽ പച്ചക്കറി ചന്തയും, നാടൻ എത്ത കുലകളും വിതരണത്തിനൊരുക്കിയിരിക്കുന്നതായി ബാങ്ക് പ്രസിഡന്റ് അഡ്വ.വി.എം. ബിജുകുമാർ അറിയിച്ചു.
കുത്തുകുഴി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ആരംഭിച്ച സഹകരണ ഓണ ചന്തയുടെ ഉദ്ഘാടനം കോതമംഗലം MLA ശ്രീ. ആന്റണി ജോൺ നിർവ്വഹിച്ചു.
Comments
0 comment