പെഴക്കാപ്പിള്ളി : മുവാറ്റുപുഴ :
പായിപ്ര പഞ്ചായത്ത് വാർഡ് 3 ഇലാഹിയ ആർട്സ് കോളേജ് ന് സമീപം താമസിക്കുന്ന മുകളേൽ വീട്ടിൽ ആന്റണി കാൽ പാദം വൃണമായി ദുർഗന്ധം വമിക്കുന്ന അവസ്ഥയിൽ ഭാര്യയും മക്കളും ഉപേക്ഷിക്കപ്പെട്ട നിലയിൽ വീട്ടിൽ ഒറ്റക്ക് കഴിയുകയായിരുന്നു

പ്രദേശ വാസിയായ നൗഫൽ പ്ലാക്കൂടി വിളിച്ച് പറഞ്ഞതനുസരിച് പെഴക്കാപ്പിള്ളി തണൽ പാലിയേറ്റിവ് ഹോം കെയർ പ്രവർത്തകർ നഴ്സ് ബിന്ദു സിസ്റ്ററിന്റെ നേതൃത്വത്തിൽ വീട്ടിൽ ചെല്ലുമ്പോൾ വളരെ പ്രയാസകരമായ അവസ്ഥ യിലായിരുന്നു ഇദ്ദേഹം. വാർഡ് മെമ്പറുടെ സാന്നി ധ്യത്തിൽ തണൽ വളണ്ടിയർ മാരായ നാസർ ഹമീദ്, അൻവർ ടി. യു, നിയാസ് തോപ്പിൽ, സ്നേഹ സ്പർശം കൂട്ടായ്മ പ്രവർത്തകൻ അൻവർ ഷാഹുൽ എന്നിവർ ചേർന്ന് മുവാറ്റുപുഴ താലൂക് ഗവ :ഹോസ്പിറ്റലിൽ എത്തിച്ചു. മുവാറ്റുപുഴ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് മറ്റു നടപടികൾ സ്വീകരിക്കുകയും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രാഥമിക ചികിത്സ നൽകി ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
Comments
0 comment