.എം എൽ എ ഫണ്ടിൽ നിന്നും അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനായി 22 ലക്ഷം രൂപ അനുവദിച്ചെങ്കിലും എം എൽ എ ഫണ്ട് വിനിയോഗത്തിലെ മാനദണ്ഡങ്ങൾ അതിന് തടസമായിരുന്നു . ഈ സാഹചര്യത്തിലാണ് പ്രത്യേക അനുമതി നൽകണമെന്ന് ആവിശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത് . ഈ ആവിശ്യത്തിന്മേലാണ് ഇപ്പോൾ പ്രത്യേക അനുമതി നൽകി ഉത്തരവായിട്ടുള്ളത് .തുടർച്ചയയായി ഉണ്ടായ പ്രകൃതി ക്ഷോഭത്തിൽ കൂട്ടിക്കുളം പാലത്തിന് വലിയ തകർച്ച നേരിട്ടിരുന്നു .നന്നേ വീതി കുറഞ്ഞതും ഇടുങ്ങിയതുമായ പാലമായിരുന്നു ഇവിടെ ഉണ്ടായിരുന്നത് . മഴ ശക്തമായാൽ അതിലൂടെയുള്ള യാത്ര പലപ്പോഴും മുടങ്ങുന്ന സാഹചര്യമായിരുന്നു ഉണ്ടായിരുന്നത് .ഇതിന് പരിഹാരമായിട്ടാണ് കഴിഞ്ഞ വര്ഷം എം എൽ എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപ അനുവദിച്ച് കൂട്ടിക്കുളം പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിച്ചത് .തുടർച്ചയായ വെള്ള പൊക്ക ഭീഷണി നിലനിൽക്കുന്നതിനാൽ ആവിശ്യമായ ഉയരം കൂട്ടിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത് .ഉയരം കൂട്ടി നിർമിച്ചതിനാൽ തന്നെ രണ്ടു വശത്തേക്കും ദൈർഘ്യമേറിയ അപ്പ്രോച്ച് റോഡും ആവശ്യമായി വന്നത് . ഈ അപ്പ്രോച്ച് റോഡ് നിർമ്മാണത്തിനാണ് എം എൽ എ ഫണ്ടിൽ നിന്നും 22 ലക്ഷം രൂപകൂടി വീണ്ടും അനുവദിച്ചത് . ഫണ്ട് വിനിയോഗമായി ബന്ധപ്പെട്ട് സാങ്കേതിക തടസം മൂലം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നില്ല .ഇപ്പോൾ പ്രത്യേക അനുമതിയായതോടുകൂടി ആ പ്രശ്നത്തിനൊരു ശാശ്വത പരിഹാരം ആയിരിക്കുകയാണ് . ടെൻഡർ നടപടികൾ പൂർത്തീകരിച്ച് അപ്പ്രോച്ച് റോഡിന്റെ നിർമ്മാണം വേഗത്തിൽ ആരംഭിക്കുമെന്നും എം എൽ എ കൂട്ടി ചേർത്തു .
കോതമംഗലം : ഉരുളൻതണ്ണി - മാമലക്കണ്ടം റോഡിൽ കൂട്ടിക്കുളം പാലത്തിൻറെ അപ്പ്രോച്ച് റോഡ് നിർമ്മാണത്തിന് സർക്കാർ പ്രത്യേക അനുമതി നൽകി ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു
Comments
0 comment