കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിലെ ബിരുദാനന്തര വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായുള്ള കമ്പ്യൂട്ടർ ലാപ്പ്ടോപ്പുകളുടെ വിതരണോദ്ഘാടനം നടത്തി
.ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രസിഡൻ്റ് പി.എം.മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ. വിതരണോദ്ഘാടനം നിർവഹിച്ചു .വൈസ് പ്രസിഡൻ്റ് ശോഭാ വിനയൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ മൃദുല ജനാർദ്ദനൻ, എൻ.ബി.ജമാൽ, ബ്ലോക്ക് പഞ്ചായത്തംഗം അനു വിജയനാഥ്, ഗ്രാമപഞ്ചായത്തംഗങ്ങൾ, അസി.സെക്രട്ടറി മനോജ്.കെ.പി, എസ്.സി.പ്രമോട്ടർ അപർണ ഗോപി ,വിദ്യാർത്ഥി, വിദ്യാർത്ഥിനികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ പങ്കെടുത്തു.ഗ്രാമസഭ മുഖേനെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 12 വിദ്യാർത്ഥികൾകളാണ് ലാപ്പ്ടോപ്പ് വിതരണത്തിനർഹരായത്.
Comments
0 comment