കുത്തനെ വർദ്ധിപ്പിച്ച പെർമിറ്റ് ഫീസ് കുറച്ച് നിർമ്മാണ മേഖലയെ സംരക്ഷിക്കുക, ഐ. ബി .പി .എം .എസ് .സോഫ്റ്റ് വേയർ പിൻവലിച്ച് എളുപ്പം ഉപയോഗിക്കാവുന്ന സോഫ്റ്റ് വേയർ ഓൺലൈൻ അപേക്ഷയ്ക്ക് ഏർപ്പെടുത്തുക, പുഴയിൽ നിന്നും ഡാമിൽ നിന്നും മണൽ ശേഖരിക്കാൻ നടപടിയെടുക്കുക തുടങ്ങിയവയാണ് സമ്മേളനം ഉന്നയിച്ച ആവശ്യങ്ങൾ.ജില്ലാ സമ്മേളനം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനംനിർവഹിച്ചു.മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ലെൻസ് ഫെഡ് പ്രസിഡന്റ് കെ എസ് അനിൽകുമാർ, സെക്രട്ടറി ജിതിൻ സുധാക്യഷ്ണൻ, ജില്ലാ ട്രഷറർ ഷാജി അഗസ്റ്റിൻ,സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ വി സജി, എബിൻ അയ്യപ്പൻ, ഒ ജി സോമൻ, ലാലു ജേക്കബ്, ഷാജൻ എം വർഗ്ഗീസ് ,സി എസ് വിനോദ് കുമാർ,ബിന്ദു രതീഷ്, കെ സലിം, ജി ഓമനക്കുട്ടൻ, എം മനോജ്, പി ബി ഷാജി തുടങ്ങി നിരവധി പ്രവർത്തകർ പരിപാടിക്ക് നേതൃത്വം നൽകി.സംഘടനയുടെ രജതജൂബിലി ആഘോഷ ഭാഗമായി 140 എം എൽ എ മാരുടെ സ്കെച്ചു കാരികേച്ചർ പൂർത്തിയാക്കി. ലിംക്ക ബുക്കിൽ ഇടം നേടിയ കുട്ടിയെ ചടങ്ങിൽ വച്ച് ആദരിച്ചു. രജത ജൂബിലി പിന്നിടുന്ന വേളയിൽ ആദ്യമായാണ് ജില്ലാ സമ്മേളനം കോതമംഗലത്തു നടക്കുന്നത്. സംസ്ഥാന സമ്മേളനം ജനുവരി 26, 27 തീയതികളിൽ എറണാകുളത്ത് നടക്കും.
കെട്ടിട നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന ലൈസെൻസ് എഞ്ചിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ ലെൻസ് ഫെഡ് എറണാകുളം ജില്ലാ സമ്മേളനം കോതമംഗലത്ത് നടന്നു
Comments
0 comment