menu
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.
0
328
views
കോതമംഗലം : ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം മുൻസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു

.മാർ ബേസിൽ, സെന്റ് ജോർജ്, എം എ ഇന്റർനാഷണൽ, വിമലഗിരി, ക്രിസ്തുജ്യോതി, ബസാനിയ, ഗവ ഹൈസ്കൂൾ മാതിരപ്പിള്ളി തുടങ്ങി 7 സ്കൂളുകൾ  പങ്കെടുത്തു. മാർ ബേസിൽ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ ചടങ്ങിൽ കോതമംഗലം നഗരസഭ ചെയർമാൻ കെ കെ ടോമി അദ്ധ്യക്ഷത വഹിച്ചു. ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിങ്   കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ് സ്വാഗതം പറഞ്ഞു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ എ നൗഷാദ് , കെ വി തോമസ്, പ്രതിപക്ഷ നേതാവായ എ ജി ജോർജ്, കൗൺസിലർമാരായ ഭാനുമതി രാജു,പ്രവീണ ഹരീഷ്,അഡ്വക്കേറ്റ് ഷിബു കുര്യാക്കോസ്,സിബി സ്കറിയ,എൽദോസ് പോൾ,റിൻസ് റോയ്,സൈനുമോൾ രാജേഷ്, ബേസിൽ സ്കൂൾ കായിക അദ്ധ്യാപിക ഷിബി മാത്യു , സിജു തോമസ് എന്നിവർ ആശംസ അറിയിച്ചു.ചടങ്ങിൽ കൗൺസിലർ സിജോ വർഗീസ് നന്ദി രേഖപെടുത്തി. ഫൈനൽ മത്സരത്തിൽ സെൻറ് ജോർജ് സ്കൂളിനെ പരാജയപെടുത്തി മാർബേസിൽ സ്കൂൾ ജേതാക്കളായി. വിജയികൾക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വക്കേറ്റ് ജോസ് വർഗീസ് ട്രോഫികൾ വിതരണം ചെയ്തു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations