
മൂവാറ്റുപുഴ:
മൂവാറ്റുപുഴയിലും സമീപപ്രദേശങ്ങളിലും മയക്കുമരുന്ന് മാഫിയയുടെ കടന്നുകയറ്റം വർധിച്ചുവരുന്നതിൽ പ്രതിഷേധിച്ച് വിശ്വകർമ്മ സർവീസ് സൊസൈറ്റി മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ പ്രതിഷേധജ്വാല സംഘടിപ്പിച്ചു. താലൂക്ക് യൂണിയൻ വൈസ്പ്രസിഡന്റ് അജയ്കുമാർ എസ്ആർ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധംയോഗത്തിൽ മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി പി എൽദോസ് പരിപാടി ഉദ്ഘാടനം ചെയ്തു. പി കെ സിനോജ്, കെ കെ രവീന്ദ്രൻ, മനു ബ്ലായിൽ, അമ്പിളി സുഭാഷ്, ഷീബദിനേശ്, ജോഫിസന്തോഷ്, തുടങ്ങിയവർ പ്രതിഷേധജ്വാലയിൽ പങ്കെടുത്തു
Comments
0 comment