മൂവാറ്റുപുഴ നഗരത്തിലെ ഗതാഗത തടസം പരിഹരിക്കുന്നതിന് പോലീസ് നഗരസഭാ അധികൃതർക്ക് നിർദേശം നൽകി. അപകടങ്ങൾ പതിവായിട്ടുള്ള പൊതുമരാമത്ത് റോഡുകളിൽ കുഴികൾ അടച്ച് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏപ്പെടുത്തുവാനും ചാലിക്കടവ് പാലത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തികരിച്ച് ഗതാഗത യോഗ്യമാക്കുവാനും കാടുപിടിച്ച് കിടക്കുന്ന എം വി ഐ പി, പി വി ഐ പി കനാലുകൾ ഉപയോഗയോഗ്യമാക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പണി പൂർത്തികരിച്ചിട്ടുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തന സജ്ജമാക്കുവാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് സമിതി നിർദേശം നൽകി.
യോഗത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ബി. രാധാകൃഷ്ണൻ, താലൂക്ക് വികസന സമിതി കൺവീനർ തഹസിൽദാർ രഞ്ജിത്ത് ജോർജ്, മൂവാറ്റുപുഴ ആർ.ഡി. ഒ പി.എൻ അനി, ഭൂരേഖ തഹസീൽദാർ അസ്മാ ബീവി, ജനപ്രതിനിധികൾ താലൂക്ക് വികസന സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
Comments
0 comment