മൂവാറ്റുപുഴ'പേഴയ്ക്കാപ്പിള്ളി : തലയിലൂടെ ലോറി കയറിയിറങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. പേഴയ്ക്കാപ്പിള്ളി സബ്‌സ്റ്റേഷന്‍പടിയില്‍ ഇന്ന് രാവിലെ 8.30ഓടെ ഉണ്ടായ അപകടത്തില്‍ മഴുവന്നൂര്‍ വാഴക്കുഴക്കല്‍ കൃഷ്ണകുമാര്‍ (63) മരിച്ചത്
പേഴയ്ക്കാപ്പിള്ളിയില്‍ നിന്ന് മൂവാറ്റുപുഴയിലേയ്ക്ക് വരികയായിരുന്ന കൃഷ്ണകുമാര്‍ സഞ്ചരിച്ച ബൈക്ക് ഇതേ ദിശയില്‍ വന്ന നാഷ്ണല്‍ പെര്‍മിറ്റ് ലോറിയ്്ക്കടിയില്‍പെടുകയായിരുന്നു. റോഡിലൂടെ സഞ്ചരിച്ച കാല്‍നട യാത്രികനെ ഇടിയ്ക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം വിട്ട് റോഡിലേയ്ക്ക് മറിയുകയും, ലോറിയുടെ പിന്‍ഭാഗത്തെ ടയര്‍ കൃഷ്ണകുമാറിന്റെ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍തന്നെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
Comments
0 comment