. നിലവിലെ റോഡിനടിലെ കാലപ്പഴക്കം ചെന്ന വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ പൂർണ്ണമായും മാറ്റി പുതിയത് സ്ഥാപിക്കുകയുംഇലക്ട്രിക് പോസ്റ്റുകളും റോഡിന്റെ വശങ്ങളിലേക്ക് മാറ്റി സ്ഥാപിച്ചുമാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത് . ആവിശ്യമായ ഇടങ്ങളിൽ കൾവേർട്ടുകളും ഇന്റർലോക്ക് വിരിക്കലും ഐറിഷ് ഡ്രൈനേജടക്കം പൂർത്തീകരിച്ച് ബി എം ആൻഡ് ബി സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. റോഡ് സേഫ്റ്റിയുടെ ഭാഗമായി സ്റ്റഡ്,സൈൻ ബോർഡുകൾ,സീബ്രാ ലൈൻ,റോഡ് മാർക്കിങ്ങ് അടക്കമുള്ള പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡ് വികസനത്തിനാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനൽകിയ മുഴുവൻ ഭൂവുടമകൾക്കും നന്ദി രേഖപ്പെടുത്തുന്നതായി ആന്റണി ജോൺ എം എൽ എ പറഞ്ഞു.പി ഡബ്ല്യൂ ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വി പി സിന്റോ , അസിസ്റ്റന്റ് എഞ്ചിനീയർ അരുൺ എം എസ്, വാർഡ് കൗൺസിലർമാരായ ഷിനു കെ എ, ജൂബി പ്രതീഷ് , മുൻ കൗൺസിർ സി പി എസ് ബാലൻ, പി ആർ പ്രതീഷ് എന്നിവർ എം എൽ എ യോടൊപ്പം ഉണ്ടായിരുന്നു.
കോതമംഗലം : ചാത്തമറ്റം - ഊരംകുഴി റോഡിൽ മാതിരപ്പിള്ളി പള്ളിപ്പടി- മലേപ്പീടിക റോഡ് വികസനം നാടിന് മാതൃകയാകുന്നു. നിലവിൽ 4 മീറ്റർ മാത്രം വീതിയുള്ള പ്രസ്തുത റോഡ് 8 മീറ്റർ വീതി ഉറപ്പുവരുത്തിയാണ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നത്. റോഡിനാവശ്യമായ സ്ഥലം ഭൂവുടമകൾ സൗജന്യമായിട്ടാണ് വിട്ടുനൽകിയിട്ടുള്ളത്.5.5 കോടി രൂപയാണ് റോഡ് വികസനത്തിനായി അനുവദിച്ചിട്ടുള്ളത്
Comments
0 comment