സയ്യിദ് ശഹീർ സഖാഫി അൽ ഐദ റൂസി അധ്യക്ഷത വഹിച്ചു.കെപിസിസി മെമ്പർ എ ജി ജോർജ് മെഡിക്കൽ കാർഡ് വിതരണം ചെയ്തു. മാതിരപ്പി ള്ളി ജുമാമസ്ജിദ് പ്രസിഡന്റ് പി എം നൗഷാദ് റേഷൻ പദ്ധതി ഉദ്ഘാടനവും ടി എം ഇബ്രാഹിം, ഇബ്രാഹിം കെ എം, ശരീഫ് കെ എ, മുഹമ്മദ് ശാഫി എന്നിവർ ഡയാലിസിസ് കാർഡ് ഉദ്ഘാടനവും ചെയ്തു. ചടങ്ങിൽ സയ്യിദ് സുൽഫുദ്ദീൻ ബാഖവി അൽ ഐ ദറൂസി,ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ഉസ്മാൻ അഹ്സനി, ജംഇയ്യത്തുൽ ഉലമാ സെക്രട്ടറി മീരാൻ സഖാഫി നെല്ലിക്കുഴി, കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് അബ്ദുൽ കരീം മുസ്ലിയാർ, കേരള മുസ്ലിം ജമാഅത്ത് സെക്രട്ടറി നൂറുദ്ദീൻ വെണ്ടുവഴി, എസ് വൈ എസ് കോതമംഗലം പ്രസിഡന്റ് നൂറുദ്ദീൻ സഖാഫി, എസ് വൈ എസ് കോതമംഗലം സെക്രട്ടറി സിറാജ് നെല്ലിക്കുഴി, എസ് എസ് എഫ് കോതമംഗലം പ്രസിഡന്റ് സ്വാദിഖ് അഹ്സനി, എസ് എസ് എഫ് കോതമംഗലം സെക്രട്ടറി മിൻഹാസ്, ഇസ്മാ ഈൽ സഖാഫി നെല്ലിക്കുഴി, പ്രസിഡന്റ് സൈനുദ്ദീൻ ചാലിൽ, സെക്രട്ടറി മുസ്തഫ കമാൽ, ട്രഷറർ അബ്ദുല്ലത്തീഫ്,ഇമാം മാതിരപ്പിള്ളി ജുമാ മസ്ജിദ് ഷബീബ് ഫൈസി എന്നിവർ സന്നിഹിതരായിരുന്നു. ശംസുദ്ദീൻ കാവശ്ശേരി നന്ദി പറഞ്ഞു.
കോതമംഗലം: മാതിരപ്പിള്ളിയിൽ സ്വാന്തന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. ആതുര വിദ്യാഭ്യാസ ജീവകാരുണ്യ മേഖലകളിൽ സ്തുത്വ ർഹമായ സേവനം കാഴ്ചവെക്കുന്ന സുന്നി യുവജനസംഘം മാതിരപ്പിള്ളി യൂണിറ്റിന് കീഴിൽ മാതിരപ്പിള്ളി പള്ളിപ്പടിയിൽ ആരംഭിക്കുന്ന സ്വാന്തന കേന്ദ്രത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു
Comments
0 comment