menu
മൺഡേ മിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
മൺഡേ മിൽ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു.
0
358
views
കോതമംഗലം: മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന് കീഴിൽ പ്രവർത്തിക്കുന്ന തണൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോതമംഗലം ഗവൺമെന്റ് ഹോസ്പിറ്റലിലെ നിർധനരായ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം നൽകി വന്നിരുന്ന "മൺഡേ മിൽ പ്രോഗ്രാമിന്റെ" രണ്ടാംഘട്ട ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു

മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗത്തിൽ മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസിന്റെ ചെയർമാൻ ഷെവലിയാർ പ്രൊഫസർ ബേബി എം വർഗീസ്  മുഖ്യപ്രഭാഷണം നടത്തി.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി തോമസ്,വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,ഐ ക്യു എ സി കോർഡിനേറ്റർ ഡോക്ടർ അശ്വതി കെ എം,മെഡിക്കൽ സൂപ്രണ്ട്  ഡോക്ടർ സാംപോള്‍,വാർഡ് കൗൺസിലർ, കോളേജ് അധ്യാപകർ, വിദ്യാർഥികൾ, ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു. ആദ്യഘട്ടത്തിൽ 53 തിങ്കളാഴ്ചകളിൽ ആയി 5000ത്തിലധികം ആളുകൾക്ക് ഭക്ഷണവിതരണം നടത്തിയിരുന്നു. നിരവധി സാമൂഹ്യ പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്ന ക്ലബ്ബിനെ  എം എൽ എ അഭിനന്ദിച്ചു. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് മരിയൻ അക്കാദമി ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടത്തുന്നത് എന്ന് മുൻസിപ്പൽ ചെയർമാൻ അഭിപ്രായപ്പെട്ടു. കോതമംഗലത്ത് ഏറ്റവും കൂടുതൽ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനം മരിയൻ അക്കാദമിയും എൽദോ മോർ ബസ്സേലിയോസ് കോളേജും ആണ് എന്നുള്ളതിൽ സംശയമില്ലെന്ന് വാർഡ് കൗൺസിലർ പ്രസ്താവിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations