പെഴക്കാപ്പിള്ളി തണൽ വില്ലേജിൽ നടന്ന പരിപാടി കോതമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സിദ്ധീഖ്. കെ. പി. ഉദ്ഘാടനം നിർവ്വഹിച്ചു.പാലിയേറ്റീവ് പരിചരണത്തിന്റെ പ്രാധാന്യത്തെ ക്കുറിച്ചും വയോജനങ്ങളെ സമൂഹത്തിലെ മുഖ്യ ധാരയിൽ ചേർത്ത് നിർത്തേണ്ട ആവശ്യ കതയെക്കുറിച്ചും പാലിയേറ്റീവ് ദിന സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.ദീർഘ കാലമായി തണൽ ഒ. പി. യിൽ സേവനം അനുഷ്ഠിച്ചു വരുന്ന ഡോക്ടർ കെ. പി. ജേക്കബിനെ സബ് ഇൻസ് പെക്ടർ മെമെന്റോ നൽകി ആദരിച്ചു. പ്രദേശത്തെ 15 ഓളം വയോധികരെ പൊന്നാട അണിയിച്ചും മെമെന്റോ നൽകിയും ആദരിച്ചു. പാലിയേറ്റീവ് ദിനത്തോടനുബന്ധിച് നടത്തിയ സ്പെഷ്യൽ ഹോംകെയറിലും മെഡിക്കൽ ക്യാമ്പിലും പെഴക്കാപ്പിള്ളി ഗവർമെന്റ് ഹൈയർ സെക്കന്ററി സ്കൂളിലെ എൻ. എസ്. എസ്. വളണ്ടിയർ മാരും അധ്യാപകരും പങ്കെടുത്തു. മെഡിക്കൽ ക്യാമ്പ് നൂറു കണക്കിന് ആളുകൾ പ്രയോജനപ്പെടുത്തി. യോഗത്തിൽ തണൽ ചെയർമാൻ സി. എ. ബാവ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് സെക്രട്ടറി നാസർ ഹമീദ് സ്വാഗതം പറഞ്ഞു. വർക്കിങ് കമ്മിറ്റി പ്രസിഡന്റ് കെ. വൈ. സാദിഖ് മുഹമ്മദ്, കെ. കെ. മുസ്തഫ, യാസർ വി. കെ., തുടങ്ങിയവർ സംസാരിച്ചു. ലൈല സാദിഖ്, ബിന്ദു വേലായുധൻ, റംല അസീസ്, ഷമീമ റഫീഖ്, തസ്‌നി ഈസ, ഫാത്തിമ ടീച്ചർ, ഷിയാസ്, ഈസ പി. ഇ, ഹസീന റഷീദ്, ലൈല മീരാൻ ഇടപ്പാറ, അൻവർ ടി. യു.ബാവ കളപ്പുരയിൽ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മുവാറ്റുപുഴ : പെഴയ് ക്കാപ്പിള്ളി തണൽ പാലിയേറ്റീവ് &പാരാപ്ലീജിക് കെയർ സൊസൈറ്റി പോലീസ് ഡിപ്പാർട്ട് മെന്റിന്റെ സഹകരണത്തോടെ ജനുവരി 15 പാലിയേറ്റീവ് ദിനത്തോടാനുബന്ധിച്ച് വയോജനങ്ങളെ ആദരിക്കൽ, മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നടത്തി.
Comments
0 comment