കോതമംഗലം : കേരള എക്സൈസ് വകുപ്പിന്റെ കീഴിലുള്ള വിമുക്തി മിഷൻ എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന "മെഗാ ബോധവൽക്കരണ യജ്ഞ"ത്തിൻറെ ജില്ലാ തല ഉദ്‌ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.
കോതമംഗലം സെന്റ് തോമസ് ഹാളിൽ വെച്ച് നടത്തിയ ഉദ്ഘാടന ചടങ്ങിൽ മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ മാനേജർ കെ പി ജോർജ് അധ്യക്ഷത വഹിച്ചു . എറണാകുളം മദ്ധ്യ മേഖല ജോയിന്റ് എക്സ്സൈസ് കമ്മീഷണർ അശോക് കുമാർ എൻ , മാർ അത്തനേഷ്യസ് എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പാൾ ബോസ് മാത്യു ജോസ്,മാർ ബേസിൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മിസ്ട്രസ് ബിന്ദു വർഗീസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു . കോതമംഗലം എക്സ് സൈസ് സർക്കിൾ ഇൻസ്‌പെക്ടർ പി ശ്രീരാജ് സ്വാഗതവും വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ ബിബിൻ ജോർജ് കൃതജ്ഞതയും പറഞ്ഞു. തെരെഞ്ഞെടുക്കപ്പെട്ട 30 വിദ്യാർഥികൾക്കാണ് പരിശീലനം ലഭിച്ചത് .
Comments
0 comment