വാഴക്കുളം നടക്കര മുഴി പാലത്തിന് സമീപമുള്ള വീട്ടിൽ ഷെഡിന്‍റെ പൂട്ട് പൊളിച്ച് പാത്രങ്ങളും കമ്പി കഷണങ്ങളും, വയറുകളും മോഷണം നടത്തിയ കേസിൽ വാഴക്കുളം പോലീസ് അറസ്റ്റ് ചെയ്ത പഞ്ചിമബംഗാൾ മുർഷിദാബാദ് തിഗൂർ ബാട്ടിയ സ്വദേശി മുഹമ്മദ് റാണ (28), മുർഷിദാബാദ് മല്ലികപുര സ്വദേശി മർഷാദ് ദാത്രി (31) എന്നിവരെയാണ് കോടതി റിമാൻറ് ചെയ്തത്.
. ബ്രൗൺ ഷുഗർ പിടികൂടിയതുമായി ബന്ധപ്പെട്ട് മുഹമ്മദ് റാണക്കെതിരെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ കേസുണ്ട്. പോലീസ് ഇൻസ്പെക്ടർ മുഹമ്മദ് ബഷീർ, എസ്ഐ മാരായ ടി.കെ.മനോജ്, പി.എൻ.പ്രസാദ്, എഎസ്ഐ കെ..വി.സജീവ്കുമാർ, സീനിയർ സിപിഒ ജോബി ജോൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Comments
0 comment