മോഷ്ടിച്ച ബൈക്കിൽ കറങ്ങി പുതിയ മോഷണത്തിന് പദ്ധതിയിടുന്നതിനിടയിൽ യുവാവ് പിടിയിൽ. എരമല്ലൂർ നെല്ലിക്കുഴി ഓലിക്കൽ വീട്ടിൽ മുഹമ്മദ് ഫൈസൽ (24) ആണ് കുന്നത്തുനാട് പോലീസിന്റെ പിടിയിലായത്. ഐരാപുരം ദാമോധർ പീടിക ഭാഗത്ത് അതിഥിത്തൊഴിലാളികളുടെ മുറിയിൽ നിന്നും അറുപതിനായിരം രൂപ, 15000 രൂപയുടെ മൊബൈൽ ഫോൺ , എ.ടി.എം - പാൻ കാർഡുകൾ എന്നിവ ഉൾപ്പെടുന്ന പെട്ടി മോഷ്ടിച്ച കേസിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാക്കുന്നത്.
പോലീസുദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ കഴിഞ്ഞ ജൂലായിലാണ് മുഹമ്മദ് ഫൈസൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയത് . ആഗസ്തിൽ തൃശൂർ റയിൽവേ സ്റ്റേഷനിൽ നിന്നും ബൈക്ക് മോഷ്ടിച്ച് അതിലായിരുന്നു യാത്ര. പെരുമ്പാവൂർ, മൂവാറ്റുപുഴ, പുത്തൻകുരിശ്, ആലുവ തുടങ്ങിയ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പതിനഞ്ചോളം കേസുകളുണ്ട്. ഇൻസ്പെക്ടർ വി.പി സുധീഷ്, എസ്.ഐ കെ.വി നിസാർ, എ.എസ്.ഐ പി.എസ് കുര്യാക്കോസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ടി.എ അഫ്സൽ, വർഗീസ് ടി. വേണാട്ട്, സി.പി.ഒ ജോഷി മാത്യു തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Comments
0 comment