menu
മുല്ലപ്പെരിയാർ ഡാം ആശങ്കകൾ പരിഹരിക്കാൻ മൂവാറ്റുപുഴയിൽ വ്യാഴാഴ്ച്ച പ്രതിഷേധം
മുല്ലപ്പെരിയാർ ഡാം ആശങ്കകൾ പരിഹരിക്കാൻ മൂവാറ്റുപുഴയിൽ വ്യാഴാഴ്ച്ച പ്രതിഷേധം
407
views
മൂവാറ്റുപുഴ:

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കെതിരെ പ്രതിഷേധവുമായി മുവാറ്റുപുഴയിൽ ധർണയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. ഒക്‌ടോബർ 10 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ആരക്കുഴ ജംഗ്ഷനിൽ നടക്കുന്ന പരിപാടി പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജോൺ പെരുവന്താനം ഉദ്ഘാടനം ചെയ്യും.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ നിലനില്പ് കേരളത്തിലെ ജനജീവനത്തെ ഗുരുതരമായി ബാധിക്കുന്ന പ്രശ്നമാണെന്ന നിലയിൽ അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ നടപടികളും അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചുള്ള അന്തർദേശീയ പഠനവും ആവശ്യപ്പെട്ടുകൊണ്ടാണ് ധർണ.നാസ് മുവാറ്റുപുഴയുടെ നേതൃത്വത്തിൽ മേള, ഗ്രീൻ പീപ്പിൾ, സിറ്റിസൺസ് ഡയസ്, മുവാറ്റുപുഴ ഫിലിം സൊസൈറ്റി, മർച്ചന്റ്സ് അസോസിയേഷൻ എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് ഈ പ്രതിഷേധം സംഘടിപ്പിക്കുന്നത്. വിവിധ സാമൂഹിക സംഘടനകളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കും.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations