. മൂവാറ്റുപുഴയിലെ ഒരു തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കൽ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാൾ മോഷണം നടത്തിയിരുന്നു. ചാലക്കുടിയിലെ ഒരു മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ 8 ന് ആണ് സിദ്ദിഖ് ജയിൽ മോചിതനായത്. മെഡിക്കൽ ഷോപ്പുകൾ, തുണിക്കടകൾ , ബേക്കറികൾ തുടങ്ങിയ പകൽ കണ്ടു വയ്ക്കുകയും രാത്രി ഷട്ടർ പൊളിച്ച് അകത്തു കയറി മോഷണം നടത്തുകയുമാണ് രീതി. ഒരു സ്ഥലത്തും സ്ഥിരമായി തങ്ങുന്ന സ്വഭാവമില്ല. രാത്രിയിൽ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടർന്നാണ് മോഷ്ടാവിനെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് പറവൂരിലെ ഒരു മോഷണ കേസ് തെളിഞ്ഞു. മൂവാറ്റുപുഴയിലെ രണ്ടിടങ്ങളിൽ നിന്നും മോഷ്ടിച്ച ഫോൺ, പണം , മോഷണത്തിനുപയോഗിക്കുന്ന കമ്പി, ടോർച്ച് തുടങ്ങിയ സിദ്ദീഖിന്റെ പക്കൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ പി.എം.ബൈജു , എസ്.എ എം .വി .റെജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ ശശികുമാർ ,വി കെ സുഭാഷ് കുമാർ , എ ജെ. ജിസ്മോൻ തുടങ്ങിയവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയിൽ. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്
Comments
0 comment