കോതമംഗലം മുൻസിപ്പൽ തല കേരളോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. 21, 22 തീയതികളിൽ ആയിട്ടാണ് കേരളോത്സവം സംഘടിപ്പിച്ചിട്ടുള്ളത്. മാർബേസിൽ സ്കൂൾ ഗ്രൗണ്ട് ലയൺസ് ക്ലബ് ഇവിടങ്ങളിലാണ് മത്സരങ്ങൾ നടന്നു വരുന്നത്
മുൻസിപ്പൽ ചെയർമാൻ K K ടോമി അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ.ജോസ് വർഗീസ്, വിവിധ സ്റ്റാൻഡിങ കമ്മിറ്റി ചെയർമാൻമാരായ K A നൗഷാദ്, രമ്യ വിനോദ്, ബിൻസി തങ്കച്ചൻ, കൗൺസിലർമാരായ ഭാനുമതി രാജു, സിജോ വർഗീസ്, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് യൂത്ത് കോഡിനേറ്റർ ജോബിൻ ചെറിയാൻ എന്നിവർ സംസാരിച്ചു.
Comments
0 comment