എംഎൽഎ ഓഫീസിന് സമീപം നടന്ന യോഗം
പാർട്ടി ജില്ലാ സെക്രട്ടറി അഡ്വ: സി.എൻ.മോഹനൻ ഉദ്ഘാടനം ചെയ്തു.
എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ മാത്യു കുഴൽനാടൻ വഴിവിട്ട ഇടപാടുകളിലൂടെ തൻ്റെ പാർശ്വവർത്തികളായ ക്രിമിനലുകളെ സംരക്ഷിക്കുവാനും സ്വന്തം ആസ്തി വർധിപ്പിക്കാനും ആണ് ശ്രമിച്ചു വരുന്നത്. പോക്സോ കേസ് പ്രതികളെ സംരക്ഷിക്കാൻ നടത്തിയ ഇടപെടലുകളും, കക്കടശ്ശേരി - ഞാറക്കാട് റോഡിൻറ്റെ വികസനത്തിനുവേണ്ടി ഏറ്റെടുത്ത സ്ഥലം കയ്യേറി മതില് കെട്ടിയതും, റവന്യൂ രേഖകളിൽ നിലമായി കിടക്കുന്ന സ്ഥലത്ത് പഞ്ചായത്തിന്റെ അഴിമതി ഇല്ലാതെ നിർമ്മാണ പ്രവർത്തനം നടത്തിയും എംഎൽഎ വിവാദത്തിൽ ആയിരുന്നു.
ചിന്നക്കനാലിൽ 1.92 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമിക്ക് ഏഴു കോടി രൂപ വിലയുണ്ട് എന്നാണ് 19.03.2021 ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ കൊടുത്ത ആസ്തി ബാധ്യത സ്റ്റേറ്റ്മെന്റിൽ മാത്യു കുഴലനാടൻ തന്നെ പറഞ്ഞിട്ടുള്ളത്. ഇതിനർത്ഥം നികുതി വെട്ടിപ്പ് നടത്തുന്നതിന് വേണ്ടി ആധാരത്തിൽ വിലകുറച്ച് കാണിച്ചു എന്നാണ്.
മാത്രമല്ല, സ്ഥലത്തിൻറെ 50% അവകാശം മറ്റു രണ്ടു പേർക്കാണ് എന്ന് ആധാരത്തിൽ പറയുമ്പോഴും സ്ഥലവിലയായി കാണിച്ചിട്ടുള്ള തുക മുഴുവനും മാത്യു കുഴലനാടന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നാണ് സ്ഥലം ഉടമയ്ക്ക് നൽകിയിട്ടുള്ളത്.
1964 ലെ LA പട്ടയപ്രകാരമുള്ള സ്ഥലത്ത് കൃഷി ചെയ്യുവാനോ, വീട് പണിത് താമസിക്കുവാനും മാത്രമാണ് സ്ഥലം ഉടമയ്ക്ക് അധികാരം ഉള്ളത് എന്നിരിക്കെ, റിസോർട്ട് നിർമ്മിച്ച് വിദേശികൾ അടക്കമുള്ളവർക്ക് വാടകയ്ക്ക് കൊടുക്കുകയാണ് എംഎൽഎ ചെയ്തത്. പട്ടയ വ്യവസ്ഥകൾക്ക് വിരുദ്ധമായി ഭൂമി ഉപയോഗിച്ചാൽ സ്ഥലം സർക്കാരിലേക്ക് കണ്ടു കെട്ടാം എന്ന് ഹൈക്കോടതി വിധി ഉണ്ടായ കേസിൽ അഭിഭാഷകനും ഇതേ മാത്യുകുടൽനാടൻ ആയിരുന്നു.
അധികാരം ദുർവിനിയോഗം ചെയ്തു തന്റെ സമ്പത്ത് വർദ്ധിപ്പിക്കുവാൻ വഴിവിട്ട നിലയിൽ പ്രവർത്തിക്കുന്ന ആൾക്ക് എംഎൽഎ ആയിരി തുടരുവാൻ ധാർമികമായും നിയമപരമായും അവകാശമില്ല. ആകയാൽ മാത്യു കുഴലനാടൻ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാർച്ച്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം സഖാവ് പി ആർ മുരളീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ
പി എം ഇസ്മയിൽ, എ എ അൻഷാദ്, മണ്ഡലം സെക്രട്ടറി ഷാജി മുഹമ്മദ് ,ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ സി കെ സോമൻ, സജി ജോർജ്, കെ എൻ ജയപ്രകാശ് എന്നിവർ സംസാരിച്ചു.
Comments
0 comment