മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി യൂണിയൻ്റെ നേതൃത്വത്തിലുള്ള വടക്കൻ മേഖല സമ്മേളനം മൂവാറ്റുപുഴ ശ്രാവണിക ആഡിറ്റോറിയത്തിൽ നടന്നു.
യൂണിയൻ പ്രസിഡൻ്റ് വി.കെ നാരായണൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്തു. യോഗം കൗൺസിലർ പി.റ്റി മന്മഥൻ മുഖ്യപ്രഭാഷണം നടത്തി. എ.കെ അനിൽകുമാർ, പി.എൻ പ്രഭ, അഡ്വ.എൻ.രമേശ്, പ്രമോദ് കെ.തമ്പാൻ എന്നിവർ സംസാരിച്ചു.
ചിത്രം: എസ്.എൻ.ഡി.പി മൂവാറ്റുപുഴ യൂണിയൻ വടക്കൻ മേഖല സമ്മേളനം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യുന്നു
Comments
0 comment