ആരംഭത്തിൽ നിസ്സാരമായി കണക്കാക്കുന്ന പല ജീവിതശൈലി രോഗങ്ങളും വൈകാതെ ഗുരുതരമായ രോഗമായി മാറുന്നു. രോഗനിർണയം വൈകുന്നതും കൃത്യസമയത്തുള്ള ചികിത്സ വൈകുന്നതുമാണ് ഇത്തരം പ്രതിസന്ധിക്ക് കാരണമായി മാറുന്നത്.
എറണാകുളം ജനറൽ ആശുപത്രിയിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച 360 ഡിഗ്രി മെറ്റബോളിക് കേന്ദ്രങ്ങൾ വിജയകരമായതിനെ തുടർന്നാണ് സംസ്ഥാനത്തൊട്ടാകെ കേന്ദ്രങ്ങൾ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്. ഓരോ ജില്ലയിലും രണ്ട് കേന്ദ്രങ്ങൾ വീതമാണ് ആരംഭിക്കുക. എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിക്ക് പുറമേ പറവൂർ താലൂക്ക് ആശുപത്രിയിലും ആരംഭിക്കും.
പ്രമേഹം, പ്രമേഹത്തിന്റെ സങ്കീർണതകളായ ഡയബറ്റിക് റെറ്റിനോപ്പതി, ഡയബറ്റിക് നെഫ്രോപ്പതി, പെരിഫറൽ ന്യൂറോപ്പതി തുടങ്ങിയ രോഗങ്ങൾ മുൻകൂട്ടി കണ്ടെത്തി നിയന്ത്രിക്കാനും പൾമണറി ടെസ്റ്റ് നടത്തുന്നതിനും സൗകര്യം ഒരുക്കും. കേന്ദ്രത്തിൽ ഫിസിയോതെറാപ്പിസ്റ്റ്, ഡോക്ടർ തുടങ്ങിയവരുടെ സേവനം ഉണ്ടാകും. ആവശ്യമായ ജീവനക്കാരെ ദേശീയ ആരോഗ്യദൗത്യം (എൻ.എച്ച്.എം.) ആണ് നിയമിക്കുന്നത്.
പതിനഞ്ചാം ധനകാര്യ കമ്മീഷൻ മൂവാറ്റുപുഴ നഗരസഭയ്ക്ക് അനുവദിച്ച 45 ലക്ഷം രൂപ വിനിയോഗിച്ചാണ് കേന്ദ്രത്തിന്റെ നിർമ്മാണം. ആശുപത്രിയിയിൽ പേ-വാർഡ് കോംപ്ലക്സിനോട് ചേർന്നാണ് കേന്ദ്രം പ്രവർത്തിക്കുക.
Comments
0 comment