2024-25 സാമ്പത്തിക വർഷത്തിൽ നഗരസഭയിൽ നടപ്പിലാക്കേണ്ട പദ്ധതികൾ സെമിനാറിൽ അവതരിപ്പിച്ചു. വയോജനങ്ങൾ, സ്ത്രീകൾ, വിദ്യാർത്ഥികൾ, പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. വികസന ഫണ്ട് സാധാരണ വിഹിതം 2.24 കോടി രൂപ, പട്ടികജാതി ഉപ പദ്ധതികൾക്ക് 79.14 ലക്ഷം രൂപ, പട്ടികവർഗ്ഗ ഉപ പദ്ധതികൾക്ക് 7.91 ലക്ഷം രൂപ, റോഡ് നവീകരണം 1.86 കോടി രൂപ, റോഡിതരം 3.66 കോടി രൂപ, വയോധിക വിശ്രമകേന്ദ്ര നിർമ്മാണം ഒരുകോടി എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്.
ഭവന നിർമാണത്തിനായി 50 ലക്ഷം രൂപയും താലൂക്ക് ആശുപത്രിയിൽ ട്രാൻസ് ഫോർമർ സ്ഥാപിക്കാൻ അധിക തുകയായി 27 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് . വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി രണ്ട് കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും.
വിദ്യാർഥികളുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ പരിധിയിലെ സ്‌കൂളുകളിൽ ജിംനേഷ്യം സ്ഥാപിക്കുന്നതിനു ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കും. നഗരസഭയിൽ സ്വന്തമായി കായിക ടീം രൂപീകരിച്ച് ആവശ്യമായ പരിശീലനം സൗജന്യമായി ലഭ്യമാക്കും. ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ഒരുക്കും. ആധുനീക സൗകര്യങ്ങളോടെയുള്ള ഹാപ്പിനസ് പാർക്ക് നിർമ്മിക്കുകയും, ക്ഷീര കർഷക ക്ഷേമം ഉറപ്പ് വരുത്തുന്നതിനായി ക്ഷീരോത്പാദക സഹകരണ സംഘം രൂപീകരിക്കുകയും ചെയ്യും.
ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ സിനി ബിജു അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാന്മാരായ പ്രമീള ഗിരീഷ് കുമാർ, പി.എം. അബ്ദുൾ സലാം, ജോസ് കുര്യാക്കോസ്, നിസ അഷറഫ്, നഗരസഭാ സെക്രട്ടറി എം. മുഹമ്മദ് ആരിഫ് ഖാൻ, പ്രതിപക്ഷ നേതാവ് ആർ. രാകേഷ്, മുനിസിപ്പൽ കൗൺസിലർമാർ, ആസൂത്രണ സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Comments
0 comment