
തണൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സി എ ബാവ അധ്യക്ഷത വഹിച്ചു."പാലിയേറ്റീവ് പരിചരണം പ്രായോഗികത"എന്ന വിഷയത്തെക്കുറിച്ച് തണൽ പാലിയേറ്റീവ് ഫിസിഷ്യൻ Dr:Priyanka Nair MBBS,BCCPM കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികളും സാമൂഹ്യ പ്രതിബദ്ധതയും എന്ന വിഷയത്തിൽ പ്രമുഖ മോട്ടിവേഷൻ ട്രെയിനർ ഹസീന ഹാസിഫ് ക്ലാസ് നടത്തി. ഫിസിയോതെറാപ്പി പ്രവർത്തനങ്ങളെക്കുറിച്ച് ഡോക്ടർ റൈഹാൻ കെ പി കുട്ടികളെ പരിചയപ്പെടുത്തി. പാലിയേറ്റീവ് പ്രവർത്തനത്തിൽ സജീവമായ സിസ്റ്റർ ബിന്ദു വേലായുധൻ, ലൈല സാദിഖ്, മുതിർന്ന പാലിയേറ്റീവ് പ്രവർത്തകൻ മുസ്തഫ കെ കെ എന്നിവരെ പൊന്നാടയണിച്ച് ആദരിച്ചു. കുട്ടികളുടെ സംശയങ്ങൾക്കും, പാലിയേറ്റീവ് ഉപകരണങ്ങളുടെ പ്രവർത്തനങ്ങളെ കുറിച്ചും നാസർ ഹമീദ് സംസാരിച്ചു. യാസർ V K, അൻവർ ടി യു, സഫിയ അലിക്കുഞ്ഞ്, അബ്ദുൽ ഖാദർ, ബ്രിഗീസ് ജിസ്, ജമീല ആലിക്കുട്ടി, തസ്നി ഈസ ,ആൻസി നാസർ എന്നിവർ സംസാരിച്ചു. തണൽ ഭാരവാഹികളോട് ഇത്തരം പരിപാടിയിൾ സഹകരിച്ചതിനോട് ക്യാമ്പ് കോർഡിനേറ്റർ കെ എം നൗഫൽ സാറും, സ്കൂൾ ഹെഡ്മിസ്ട്രസ് റഹീമ ബീവിയും അധ്യാപകരും നന്ദി അറിയിച്ചു.
Comments
0 comment