menu
മൂവാറ്റുപുഴ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഹൃദ്യം-2023 ന് ഇന്ന് തുടക്കമാകും
മൂവാറ്റുപുഴ ഉപജില്ലാ സ്‌കൂള്‍ കലോത്സവം ഹൃദ്യം-2023 ന് ഇന്ന് തുടക്കമാകും
0
211
views
മൂവാറ്റുപുഴ: നാല് ദിവസങ്ങളിലായി പേഴയ്ക്കാപ്പിളളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടക്കുന്ന മൂവാറ്റുപുഴ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

 തുടര്‍ന്ന് രചനാ മത്സരങ്ങള്‍ നടക്കും, കലോത്സവത്തിന്റെ ഉദ്ഘാടനം നാളെ (ബുധന്‍) രാവിലെ 10ന് ഡോ.മാത്യു കുഴലനാടന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷനാകും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.ജെ.ജോമി മുഖ്യപ്രഭാഷണം നടത്തും. സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, ഡിഇഒ കെ.എം.രമാദേവി എന്നിവര്‍ നിര്‍വ്വഹിക്കും. കലോത്സവ കൂപ്പണ്‍ നെറുക്കെടുപ്പ്  ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഷോബി അനില്‍, ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബെസ്റ്റിന്‍ ചേറ്റൂര്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.സി.വിനയന്‍ എന്നിവര്‍ നിര്‍വ്വഹിക്കും. എ.ഇ.ഒ പി.ജീജ വിജയന്‍ സ്വാഗതവും സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റ്റി.ബി.സന്തോഷ് നന്ദിയും പറയും. 300 ഇനങ്ങളിലായി നാലായിരത്തോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്ന ഹൃദ്യം 2023 കലോത്സവത്തിന്റെ ലോഗോ മൂവാറ്റുപുഴ എസ്.എന്‍.ഡി.പി.എച്ച്.എസ്.എസ് ലെ പ്ലസ് വണ്‍ സയന്‍സ് വിദ്യാര്‍ത്ഥി ഭരത് കെ പ്രതീപ് തയ്യാറാക്കിയത്. പേഴയ്ക്കാപ്പിളളി ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിഭാഗം അധ്യാപകന്‍ പയസ് ഫിലിപ്പാണ്. കലോത്സവ ലോഗോ ഡിസൈനിംങ്ങ് നടത്തിയത്. ഉദ്ഘാടന സമ്മേളനത്തില്‍ ഇവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും. കലോത്സവത്തിന്റെ സമാപന സമ്മേളനം വെള്ളി വൈകിട്ട് 5ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി അധ്യക്ഷനാകും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കലോത്സവ സമ്മാന വിതരണം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റ്ി എബ്രഹാമും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ റീന സജി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ റിയാസ് ഖാന്‍ എന്നിവര്‍ നിര്‍വ്വഹിക്കും. ജോസഫ് മുണ്ടശേരി അവാര്‍ഡ് ജേതാവ് തസ്മിന്‍ ഷിഹാബിന് മൂവാറ്റുപുഴ ഉപജില്ലയുടെ ആദരം ഡി.ഇ.ഒ കെ.എം.രമാദേവി നല്‍കും. വാര്‍ത്ത സമ്മേളനത്തില്‍ സ്വാഗതസംഘം ഭാരവാഹികളായ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാന്റി എബ്രഹാം, പിടിഎ പ്രസിഡന്റ് ഹസീന ആസിഫ്, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റ്റി.ബി.സന്തോഷ്, ഹെഡ്മിസ്ട്രസ് ഇ.എ.ഷൈലാകുമാരി, എസ്.എം.സി.ചെയര്‍മാന്‍ നാസര്‍ ഹമീദ്, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ തസ്മിന്‍ ഷിഹാബ്, അധ്യാപകരായ പയസ് ഫിലിപ്പ്, ലാലു ലോറന്‍സ് എന്നിവര്‍ സംമ്പന്ധിച്ചു

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations