മൂവാറ്റുപുഴ: ഉപജില്ലാ കലോത്സവസംഘാടകസമിതി രൂപീകരണം വാളകം മാർ സ്റ്റീഫൻ സ്കൂളിൽ നടന്നു.
കോ.മാനേജർ ഫാ.തോമസ് മാളിയേക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിന്റെ ഉദ്ഘാടനം വാളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്രഹാം നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മോൾസി എൽദോസ്, ജില്ലാപഞ്ചായത്ത് അംഗം ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗംരമരാമകൃഷ്ണൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസി എൽദോസ്, പിടിഎ പ്രസിഡണ്ട് സി.യുകുഞ്ഞുമോൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജിനു ഏലിയാസ് വൊക്കേഷണൽ ഹയർസെക്കൻഡറിപ്രിൻസിപ്പൽ ജമുനപി പ്രഭു ,ഹെഡ്മാസ്റ്റർ ബൈജുഎംവർഗീസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. പ്രധാന അധ്യാപകർ, പിടിഎ പ്രതിനിധികൾ വ്യാപാരികൾ, എസ് എം സി പ്രതിനിധികൾ,വിവിധ സംഘടന പ്രതിനിധികൾ,ജനപ്രതിനിധികൾ അധ്യാപകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിൽ കലാമേളയുടെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ചു
Comments
0 comment