
വിദ്യാർത്ഥികളിലെ ശാസ്ത്രാഭിരുചി വളർത്തുക, കുട്ടിശാസ്ത്രജ്ഞരെ കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെ നടത്തുന്ന ഈ വർഷത്തെ ശാസ്ത്രോത്സവം 15, 16 തീയതികളിലായി മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലയിലെ വിവിധ സ്കൂളുകളിലായി നടത്തുന്നു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, പ്രവൃത്തിപരിചയ, ഐടി മേളകളിൽ വിവിധ മത്സരയിനങ്ങളിലായി കുട്ടികൾ ഈ ശാസ്ത്രോത്സവത്തിൽ മാറ്റുരയ്ക്കുന്നു. ശാസ്ത്രോത്സവം- 2024 ന്റെ ഉദ്ഘാടനം മൂവാറ്റുപുഴ നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് രാവിലെ 10 മണിക്ക് നടന്നു. മൂവാറ്റുപുഴ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിചെയർമാൻ ജോസ് കുര്യാക്കോസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എംബിഐടി എസ് എൻജിനീയറിംഗ് കോളേജ് മുൻ പ്രിൻസിപ്പലും രാജഗിരി എൻജിനീയറിംഗ് കോളേജ് പ്രൊഫസറുമായ ഡോ സോജൻ ലാൽ മുഖ്യ പ്രഭാഷണവും സുമ ആർ ( ഡി.ഇ.ഒ മൂവാറ്റുപുഴ),രാജശ്രീ രാജു (വാർഡ് കൗൺസിലർ), അഡ്വ. ബേസിൽ പൗലോസ് (പി.ടി.എ പ്രസിഡൻറ് നിർമലഹയർസെക്കൻഡറി), ബിജി. ടി.ജി (പ്രിൻസിപ്പൽ എസ്.എൻ.ഡി.പി ഹൈസ്കൂൾ മൂവാറ്റുപുഴ), സിസ്റ്റർ റാണി അഗസ്റ്റിൻ (പ്രിൻസിപ്പൽ എസ്.എ.ജി.എച്ച്.എസ്.എസ് മൂവാറ്റുപുഴ), ജൂലി ഇട്ടിയക്കാട്ട് (പ്രിൻസിപ്പൽ ടി.ടി വി.എച്ച്.എസ്.എസ് മൂവാറ്റുപുഴ), സന്തോഷ് ടി ബി (പ്രിൻസിപ്പൽ ഗവ.ഹൈസ്കൂൾ പേഴയ്ക്കാപ്പിള്ളി), ബിജു കുമാര്‍ (പ്രിൻസിപ്പൽ എബനേസർ ഹയർ സെക്കൻഡറി വീട്ടൂർ), മുഹമ്മദ് കെ. എം. (എച്ച്.എം ഫോറം സെക്രട്ടറി), വി എസ് ധന്യ (ഹെഡ്മിസ്ട്രസ് ), റഹ്മത്ത് പി. എം. (എച്ച്.എംഇൻ ചാർജ് പേഴയ്ക്കാപ്പിള്ളി) എന്നിവർ സംസാരിച്ചു. ചടങ്ങിന് മൂവാറ്റുപുഴ നിർമ്മല ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലും പ്രോഗ്രാം കോ ഓർഡിനേറ്ററുമായ റവ.ഡോ. ആൻറണി പുത്തൻകുളം സ്വാഗതവും മൂവാറ്റുപുഴ ഉപജില്ല സോഷ്യൽ സയൻസ് കൺവീനറും പ്രോഗ്രാം കോഓർഡിനേറ്ററുമായ അമ്പിളി മോഹനൻ കൃതജ്ഞതയും പറഞ്ഞു.
Comments
0 comment