മൂവാറ്റുപുഴ:
രാഷ്ട്രീയ സ്വയംസേവ സംഘം മൂവാറ്റുപുഴഖണ്ടിന്റെ ആഭിമുഖ്യത്തിൽ വിജയദശമിപഥസഞ്ചലനവും പൊതുപരിപാടിയും നടന്നു. സംഘം സ്ഥാപിച്ചതിന്റെ 99 മത് വാർഷികമാണ് വാഴക്കുളം കാപ്പ് ജോഷ് ഗ്രൗണ്ടിൽ വച്ചു നടന്നത്. മണിയന്ത്രം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച സഞ്ചലനംജോഷ് ഗ്രൗണ്ടിൽ അവസാനിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ സംസ്ഥാന പരിസ്ഥിതി സംയോജകൻ എ കെ സനൻ വിജയദശമി സന്ദേശം നൽകി. റിട്ട. ഡെപ്യൂട്ടി കലക്ടർ പി ജി മധുസൂദനൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖണ്ഡ് കാര്യവാഹക് എം എസ് അജേഷ് സ്വാഗതവും അമൃത യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് നേടിയ കുമാരി ഗായത്രി മോഹനനെ ജില്ലാ സംഘചാലക് ഇ വി നാരായൺ ജി അനുമോദിച്ചു.ഖണ്ഡ് സംഘചാലക് രാമചന്ദ്രൻ, വിഭാഗ് കാര്യവാഹക് എൻ എസ് ബാബു , പ്രാന്തീയ സേവ പ്രമുഖ് ഗിരീഷ്, ബിഎംസ് സംസ്ഥാനസംഘടന സെക്രട്ടറി മഹേഷ് എന്നിവർ പങ്കെടുത്തു.
Comments
0 comment