മൂവാറ്റുപുഴയില്‍ ഡിവൈഡര്‍ സ്ഥാപിച്ച് സിങ്കിള്‍ ലൈന്‍ ട്രാഫിക്ക് നടപ്പിലാക്കും. കാവുംപടി വഴി വണ്‍ വേ ആക്കും. ചെറുവണ്ടികളും തൊടുപുഴ റൂട്ടിലേക്കുള്ള വാഹനങ്ങളും ഇത് വഴിയാക്കും. തട്ടുകടകള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്തും. റെഡ് സോണ്‍ ഏരിയകളിലെ തട്ടുകടകള്‍ മാറ്റാനും നഗരസഭയില്‍ മാത്യു കുഴല്‍നാടന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി.
മുനിസിപ്പല്‍ ചെയര്‍മാന്‍ പി പി എല്‍ദോസ് അധ്യക്ഷത വഹിച്ചു. ഡി വൈ എസ് പി മുഹമ്മദ് റിയാസ്, വിവിധ വകുപ്പ് മേധാവികള്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജി മുണ്ടാട്ട് എന്നിവരും കൗണ്‍സിലര്‍മാരും പങ്കെടുത്തു
പെരുമ്പാവൂര്‍ ഭാഗത്ത് നിന്നും വരുന്ന കോതമംഗലം ഭാഗത്തേക്കുളള വാഹനങ്ങള്‍ പുളിഞ്ചോട് കവലയില്‍ നിന്നും നിന്നും തിരിഞ്ഞ് ഇ ഇ സി മാര്‍ക്കറ്റ് - കിച്ചേരിപടി വഴി കോതമംഗലം ഭാഗത്തേക്ക് പ്രവേശിക്കണം.
കോട്ടയം ഭാഗത്ത് നിന്നും അങ്കമാലി, ഏയര്‍പോര്‍ട്ട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കുരുക്കുന്ന പുരം - പെരുവംമുഴി വഴി തിരിച്ച് വിടും
കച്ചേരിതാഴത്തെ കോതമംഗലം, ത്രിശൂര്‍ എറണാകുളം ബസ് സ്റ്റോപ്പുകള്‍ സൗകര്യപ്രദമായ രീതിയില്‍ല്‍ ക്രമീകരിക്കും
തൊടുപുഴ വഴി വരുന്ന കെ.എസ് ആര്‍ ടി സി ബസുകള്‍ ആരക്കുഴ റോഡ് (നാസ് ) വഴി സ്റ്റാന്റില്‍ പ്രവേശിക്കും. നെഹറുപാര്‍ക്കിലെ പിറവം തൊടുപുഴ ബസ്റ്റോപ്പുകളില്‍ ഒരോ ബസുകള്‍ മാത്രം നിര്‍ത്തി ആളുകളെ കയറ്റാനും തീരുമാനമായി.
Comments
0 comment