മുവാറ്റുപുഴ സിവിൽ സ്റ്റേഷനിലുള്ള ഓഫീസുകൾ മാലിന്യങ്ങൾ കുന്നു കൂടുന്നു എത്ര മലീമസം!!!! വിവിധ സർക്കാർ സ്ഥാപനങ്ങളെ ഒരു കുടകീഴിൽ ഒരുക്കിയ മുവാറ്റുപുഴ സിവിൽ സ്റ്റേഷൻ പരിസരങ്ങൾ, വെയ്റ്റിംഗ് ഏരിയ, റിസപ്ഷൻ കൗണ്ടറുകൾ എത്രമാത്രം വൃത്തിഹീനമായിട്ടാണ് കിടക്കുന്നത്
! ഉത്സവമൊഴിഞ്ഞ പൂരപറമ്പ് പോലെ വേസ്റ്റുകൾ ചിന്നിചിതറി കിടക്കുന്നു, പ്രോപ്പറായി വെസ്റ്റ് ഇടാനുള്ള ബാസ്കറ്റ് പോലുമില്ല, എങ്ങും പരാതി പരിഹാര നോട്ടീസുകളും നിർദേശങ്ങളും മാത്രം തലങ്ങും വിലങ്ങും ഒട്ടിച്ചു വെച്ചിരിക്കുന്നു...!!! റോഡുകളിൽ പാലിക്കേണ്ട മര്യാദകൾക്ക് ലൈസെൻസ് നൽകുന്ന സ്ഥാപനങ്ങൾക്ക് തീരെ മര്യാദയോ വൃത്തിയോ ഇല്ല!!!! ഇവരാണത്രേ മ്മടെ കുട്ടികൾക്ക് പെർമിഷൻ കൊടുക്കുന്നത്!!. പിഴ ഈടാക്കാനുള്ള പിഴവുകൾ ഇവിടെനിന്നും തുടങ്ങുന്നു,,,,,, അതിലേക്കുള്ള ഫീസ് നമ്മൾ മുൻകൂറായി ഒടുക്കികൊണ്ടിരിക്കുന്നു
Comments
0 comment