മുവാറ്റുപുഴയിൽ നിരോധിത പുകയിലഉത്പന്നങ്ങൾ വിറ്റയാൾ പിടയിൽ. മുവാറ്റുപുഴ വില്ലേജ്, രണ്ടാർ കരയിൽ കാനംകവല ഭാഗത്ത് പുലമൻപുരയിടം വീട്ടിൽ ഷാജിമോൻ (47) നെയാണ് മുവാറ്റുപുഴ പോലീസ് ഇൻസ്‌പെക്ടർ പി.എം.ബൈജുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വില്പനക്ക് എത്തിച്ച അറുപതോളം പാക്കറ്റ് ഹാൻസ് ഇയാളിൽ നിന്ന് കണ്ടെടുത്തു. ഹാൻസ് കൊണ്ടുവരുന്ന ആളുകളെയും വില്പനക്കാരെയും പോലീസ് നിരീക്ഷിച്ചു വരുന്നു.
Comments
0 comment