മുവ്വാറ്റുപുഴ: കേരള മദ്രസ എഡ്യൂക്കേഷൻ ബോർഡിൻറെ കീഴിൽ ഇൻറർനാഷനൽ തലത്തിൽ നടത്തിയ പൊതു പരീക്ഷയിൽ പ്രൈമറി വിഭാഗത്തിൽ മുവ്വാറ്റുപുഴ അൽ മദ്രസ്സത്തുൽ ഇസ്ലാമിയയിൽ നിന്ന് ബർസ റുഖിയ ഉന്നത വിജയം നേടി.
98 ശതമാനം മാർക്കോടെ മികച്ച നേട്ടം കൈവരിച്ച ബർസ, കാവുങ്കര കൊറ്റാലിക്കുടി പരേതനായ മൂസയുടേയും റുഖിയയുടേയും ചെറുമകളും റവന്യു വകുപ്പ് ഉദ്വോഗസ്ഥനായ മുജീബ് മൂസ,സയാന ദമ്പതികളുടെ മകളുമാണ്. മുവ്വാറ്റുപുഴ വി.എം.പബ്ലിക് സ്ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ ബർസയുടെ സഹോദരങ്ങൾ യഹിയ, കെൻസ എന്നിവരാണ്.
Comments
0 comment