കൊച്ചി: - കേരള കോൺഗ്രസിൻ്റെ 60-ാം ജന്മദിന സമ്മേളനവും വജ്രജൂബിലിയും നാഷണലിസ്റ്റ് കേരള കോൺഗ്രസ്(എൻ.കെ.സി) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തൽ ആഘോഷിച്ചു.
പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഓഫീസിൽ ചെയർമാൻ കുരുവിള മാത്യൂസ് പതാക ഉയർത്തി. പകൽ 2 ന് ക്ലാസിക് ഹോട്ടൽ ഹാളിൽ (കെ.എം.ജോർജ് നഗർ) ചേർന്ന സമ്മേളനത്തിൽ വൈസ് ചെയർമാൻ ജോൺ മാത്യു മുല്ലശ്ശേരി അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം.എൻ.ഗിരി ,അഡ്വ.ജോണി.കെ.ജോൺ, എൻ.എൻ.ഷാജി, എസ്.സന്തോഷ് കുമാർ, വി.ആർ.സുധീർ, ട്രഷറർ ആൻറണി ജോസഫ് മണവാളൻ ഭാരവാഹികളായ പി.എസ്.ചന്ദ്രശേഖരൻ നായർ ,ഉഷ ജയകുമാർ, ജോൺ വർഗീസ്, അമ്പുതാ ഹീർ, മഞ്ജു സന്തോഷ്, കെ.എസ്.ഹീ ര, ജോർജ് ഷൈൻ, ജിൻസി ജേക്കബ്, വി.എസ്.സനൽകുമാർ, ബിജു മുണ്ടാടൻ, സൈനബാ പൊന്നാരിമംഗലം, ജോസ് തോമസ് എന്നിവർ പ്രസംഗിച്ചു.
Comments
0 comment