
തിരുവനന്തപുരം: _ നായർ സർവീസ് സൊസൈറ്റിയെ (എൻ.എസ്.എസ്) പിന്തുണയ്ക്കുന്ന നായർ സമുദായ യൂണിയൻ (എൻ.എസ്.യു.) പി.വി.അൻവർ എം.എൽ.എയോടൊപ്പമെന്ന് സംസ്ഥാന നേതാക്കൾ അറിയിച്ചു.നേരത്തെ എസ്.എൻ.ഡി.പി യൂണിയൻ നേതാവ് വെള്ളാപ്പള്ളിയെ പി.വി.അൻവർ സന്ദർശിച്ചിരുന്നു
ഇതര ഹിന്ദു സമുദായ സംഘടനകളും പി.വി.അൻവറിനെ പിന്തുണയ്ക്കുമെന്ന് അറിയുന്നു. ജനാധിപത്യ സോഷ്യലിസ്റ്റ് ഫെഡറേഷൻ (ജെ.എസ്.എഫ്) സംസ്ഥാന ഘടകം അദ്ദേഹത്തോടൊപ്പമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇതിന് പിന്നാലെയാണ് ചില സാമുദായിക സംഘടനകളും, സന്നദ്ധ സംഘടനകളും ഡി.എം.കെയെ അനുകൂലിക്കുന്നത്. അൻവറിൻ്റെആദർശ രാഷ്ട്രീയ വ്യക്തിത്വത്തെ സാക്ഷാത്ക്കരിക്കുവാനും, അദ്ദേഹത്തിൻ്റെ കേരള രാഷ്ട്രീയത്തിലുള്ള കരുത്ത് തെളിയിക്കുവാനുമുള്ള ഒരു സുവർണ്ണ അവസരമയി സംസ്ഥാനത്തെ ചില സാമുദായ നേതാക്കൾ കാണുന്നുവെന്ന് മുതിർന്ന മാധ്യമ പ്രവർത്തകനും സോഷ്യലിസ്റ്റ് നേതാവുമായ നായർ സമുദയ യൂണിയൻ (എൻ.എസ്.യു) സംസ്ഥാന പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു പറഞ്ഞു.
Comments
0 comment